യുഎഇയില്‍നിന്ന് ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, ജെറ്റ് എയര്‍വെയ്സ്, സ്പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികളാണ് കൊച്ചി, കോഴിക്കോട്, മംഗലാപുരം, വാരാണസി, തിരുച്ചിറപ്പള്ളി, ചണ്ഡിഗഡ് സെക്ടറുകളിലേക്കു പുതിയ സര്‍വീസ് ആരംഭിക്കുന്നത്.