ആഗോളതലത്തില്‍ ഏറ്റവുമധികം വിദേശികള്‍ ജോലി തേടിയെത്തുന്ന പ്രമുഖ നഗരങ്ങളില്‍ ഒന്നാണ് ദുബായ് എന്നു സര്‍വേ റിപ്പോര്‍ട്ട്. നികുതി രഹിത സമ്പദ് വ്യവസ്ഥയും, തൊഴില്‍രംഗത്തെ സാധ്യതയും ഉയര്‍ന്ന ജീവിത നിലവാരവുമാണ് വിദേശികളെ ആകര്‍ഷിക്കുന്നത്. അതേസമയം ദുബായ് സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ മാനവ ശേഷി കണക്കെടുപ്പില്‍ എമിറേറ്റിലെ തൊഴില്ലായ്മ നിരക്ക് 0.1 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
ദുബായ്: ആഗോളതലത്തില്‍ ഏറ്റവുമധികം വിദേശികള്‍ ജോലി തേടിയെത്തുന്ന പ്രമുഖ നഗരങ്ങളില്‍ ഒന്നാണ് ദുബായ് എന്നു സര്‍വേ റിപ്പോര്‍ട്ട്. നികുതി രഹിത സമ്പദ് വ്യവസ്ഥയും, തൊഴില്‍രംഗത്തെ സാധ്യതയും ഉയര്‍ന്ന ജീവിത നിലവാരവുമാണ് വിദേശികളെ ആകര്‍ഷിക്കുന്നത്. അതേസമയം ദുബായ് സ്റ്റാറ്റിസ്റ്റിക്‌സ് നടത്തിയ മാനവ ശേഷി കണക്കെടുപ്പില്‍ എമിറേറ്റിലെ തൊഴില്ലായ്മ നിരക്ക് 0.1 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
എങ്കിലും, ലോകത്തിലെ പല വന്‍നഗരങ്ങളേക്കാളും മികച്ച നിരക്കായാണിത്. തൊഴിലില്ലായ്മ ഏറ്റവും കുറവുള്ള നഗരങ്ങളിലൊന്നായി ദുബായ് തുടരുകയും ചെയ്യുന്നു. 2015-ല്‍ തൊഴിലില്ലായ്മാനിരക്ക് 0.4 ശതമാനമായിരുന്നെങ്കില്‍, തൊട്ടുമുമ്പുള്ള വര്‍ഷം ഇത് 0.3 ആയിരുന്നു. അഡ്മിനിസ്‌ട്രേഷന്‍, പ്രതിരോധം, നിര്‍ബന്ധിത സൈനിക സേവനം എന്നീ മേഖലകളിലാണ് ഏറ്റവുമധികം ഇമാറാത്തികള്‍ സേവനം അനുഷ്ഠിക്കുന്നത്.
ദുബായില്‍ ജോലി ചെയ്യുന്ന 60 ശതമാനത്തോളം ആളുകളും 25 വയസ്സുമുതല്‍ മുതല്‍ 39 വരെയുള്ളവരാണ്. 30 ശതമാനംപേരും ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് മീതെ യോഗ്യതയുള്ളവരാണ്. തൊഴിലില്ലാതെ വീട്ടിലിരിക്കുന്ന ഇമാറാത്തി വനിതകളില്‍ 66 ശതമാനത്തോളം പേരും സര്‍വകലാശാല ബിരുദമുള്ളവരാണ്. വിദേശികളില്‍ 23.7 ശതമാനംപേര്‍ ക്രാഫ്റ്റ്‌സ്‌മെന്‍, അനുബന്ധ ജോലികളില്‍ ഏര്‍പ്പെടുന്നുണ്ട്. 19 ശതമാനം ആളുകള്‍ മെഡിക്കല്‍, എന്‍ജിനീയറിങ്, ഐ.ടി. തുടങ്ങിയ രംഗങ്ങളിലാണ് ജോലി ചെയ്യുന്നത്. 17 ശതമാനത്തോളം പേര്‍ മാനേജര്‍മാര്‍ അടക്കമുള്ള ഉന്നത തസ്തികകളിലും ജോലി ചെയ്യുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.