റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ നിന്നുള്ള ആകെ പ്രവാസികള്‍ 22,71,752 ആണ്. പ്രവാസികളില്‍ കൂടുതല്‍ പേരും മലപ്പുറത്ത് നിന്നുള്ളവരാണ്. നാലു ലക്ഷത്തോളം വരും മലപ്പുറത്ത് നിന്നുള്ള പ്രവാസികള്‍. അതേസമയം എണ്ണത്തില്‍ വളരെയധികം പിന്നിലായി ഇടുക്കിയില്‍ നിന്നാണ് കുറവ് പ്രവാസികള്‍.
ഇന്ത്യയിലെ സന്ദർശനത്തിനെത്തുന്ന വിദേശികളുടെ ക്രിമിനൽ പശ്ചാത്തലം അറിയുന്നതിനായി വിസാ ഘടനയിൽ മാറ്റം വരുത്തുമെന്ന് കേന്ദ്ര സർക്കാർ
തൊഴിൽതേടി ജിസിസി രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ വർഷങ്ങളിൽ വൻതോതിൽ കുറഞ്ഞതായി ഔദ്യോഗിക കണക്കുകൾ
പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയടക്കം എട്ടു രേഖകള്‍ സമര്‍പ്പിച്ചാല്‍ മതി. പുതിയ തീരുമാനം കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. നേരത്തെ 1989 ജനുവരി 26നു ശേഷം ജനിച്ച എല്ലാ ഇന്ത്യന്‍ പൗരന്മാരും പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ ജനനസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും സമര്‍പ്പിക്കണമായിരുന്നു.
ഏറ്റവും മികച്ച പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ കൂട്ടത്തില്‍ മൂന്നാം സ്ഥാനമാണ് അവര്‍ വടക്കന്‍ കേരളത്തിന് നല്‍കിയിരിക്കുന്നത്. മലയാളത്തിന്റെ ഭൂപ്രകൃതി തന്നെയാണ് ഇവിടേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. കണ്ണൂര്‍, തോട്ടട, ബേക്കല്‍ എന്നിവിടങ്ങളാണ് വടക്കന്‍ കേരളത്തിലെ പ്രധാന സ്ഥലങ്ങള്‍.
യുഐഡിഎഐയുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈല്‍ നമ്പറുണ്ടെങ്കില്‍ സെക്കന്റുകള്‍ക്കുള്ളില്‍ ആധാറിനെ ആപ്പിലേക്ക് മാറ്റാന്‍ കഴിയും. ആധാറിലെ വിവരങ്ങള്‍ ആപ്പിലേക്ക് എത്തി കഴിഞ്ഞാല്‍ പിന്നെ പേപ്പര്‍ പതിപ്പ് കൈവശം സൂക്ഷിക്കേണ്ട ആവശ്യമില്ല. ഉടന്‍ തന്നെ ആപ്പിന്റെ ഐഒഎസ് പതിപ്പും പുറത്തിറങ്ങും.
ഇപ്സോസ് നടത്തിയ കഴിഞ്ഞ സര്‍വേയില്‍ നാലാം സ്ഥാനത്തായിരുന്ന അബുദാബി നഗര സൂചികയില്‍ ലണ്ടനേയും പാരിസിനെയും മറികടന്നാണ് സ്ഥാനക്കയറ്റം നേടിയത്. 26 രാജ്യങ്ങളില്‍ നിന്നായി 16നും 64നും ഇടയില്‍ പ്രായമുള്ള 18000 പേരില്‍ നിന്നാണ് അഭിപ്രായങ്ങള്‍ ശേഖരിച്ചത്. പട്ടികയില്‍ ന്യൂയോര്‍ക്ക് ഇത്തവണയും ഒന്നാം സ്ഥാനം നിലനിര്‍ത്തി.
സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ പാസ്പോര്‍ട്ട് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്താകമാനം ഓരോ അമ്പതു കിലോമീറ്ററിനുള്ളിലും പാസ്പോര്‍ട്ട് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിനായി സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
പ്രവാസികളുടെ വോട്ടുമായി ബന്ധപ്പെട്ടു നിയമ ദേദഗതിയാണോ ചട്ട ദേദഗതിയാണോ വേണ്ടതെന്ന് ഉടൻ അറിയിക്കണമെന്ന് സുപ്രീംകോടതി
അതിവേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തികളില്‍ 2025 ഓടെ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഹാര്‍വാര്‍ഡ് സര്‍വകലാശാല നടത്തിയ പഠനത്തിലാണ് സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ ശരാശരി വാര്‍ഷിക വളര്‍ച്ച 7.7 ശതമാനമാകുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.