സെപ്റ്റംബര്‍ 27ന് കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍െറ (കെ.ജി.എം.ഒ.എ) നേതൃത്വത്തില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ പണിമുടക്ക് നടത്തും. ശമ്പളപരിഷ്കരണ ഉത്തരവിലെ അവഗണനകള്‍ മുൻ നിർത്തിയാണു സൂചന പണിമുടക്ക്.
പ്രവാസികളുടെ സഹകരണത്തോടെ കേരളത്തിലെ ഗ്രാമങ്ങളിൽ മിനി തിയേറ്ററുകൾ സ്ഥാപിക്കുമെന്ന് കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാൻ ലെനിൻ രാജേന്ദ്രൻ അറിയിച്ചു.
മുന്‍ എക്സൈസ് മന്ത്രി കെ.ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. മന്ത്രിയായിരുന്ന കാലത്ത് ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനത്തിനു വിജിലന്‍സ് കേസെടുത്തിട്ടുണ്ട്.
നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുന്ന മാലിന്യങ്ങള്‍ കടലിലൊഴുക്കാന്‍ പാടില്ല, പദ്ധതി പ്രദേശത്ത് പരിസ്ഥിതി സംരക്ഷണം ഉറപ്പ് വരുത്തണം, നിര്‍ദേശം ലംഘിച്ചാല്‍ തുറമുഖ നിര്‍മ്മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്.
പ്രവാസികളുടെ സഹകരണത്തോടെ കേരളത്തിൽ അഗ്രോപാർക്കുകൾ തുടങ്ങുമെന്ന് സംസ്ഥാന കൃഷിമന്ത്രി വി.എസ് സുനിൽകുമാർ അറിയിച്ചു. കേരളത്തിന്റെ തനതായ കാർഷിക ഉൽപ്പന്നങ്ങൾ ലോകവിപണിയിൽ എത്തിക്കുന്നതിന്റെ ഭാഗമായാണു അഗ്രോ പാർക്കുകൾ തുടങ്ങുന്നത്
സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി സമയത്തെ ഓണാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറത്തിറക്കി. ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച ഉത്തരവ് എല്ലാ വകുപ്പ് സെക്രട്ടറിമാര്‍ക്കും അയച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഉത്തരവ്.
ഓണത്തിനു മുൻപ് പുതിയ മദ്യനയത്തിലൂടെ ഇടതു സര്‍ക്കാര്‍ ഫോര്‍ സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുമെന്ന് റിപ്പോര്‍ട്ട്.
ഗള്‍ഫില്‍ നിന്നു മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി ക്ഷേമപദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേന്ദ്രസര്‍ക്കാര്‍ സഹായത്തേടെയാകും പദ്ധതി നടപ്പാക്കുക. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ ഗള്‍ഫ് പണത്തെ ആശ്രയിച്ചാണ് ഇരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
സംസ്ഥാനത്ത് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുമെന്ന് സർക്കാർ. മൊത്ത വ്യാപാരശാലകളുടെ നടത്തിപ്പ് സപ്ലൈകോയെ ഏല്‍പ്പിക്കും, പൊതുസ്ഥലങ്ങളില്‍ മലവിസര്‍ജനം നടത്താത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ഏറ്റെടുത്ത സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സ്വകാര്യ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പിന്മാറി. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന് അഭിഭാഷകനായിരുന്ന വേളയില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ക്ക് വേണ്ടി ഹാജരായിട്ടുണ്ടായിരുന്നു. ഇതെത്തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് അദ്ദേഹം പിന്‍വാങ്ങുകയായിരുന്നു.