Currency

Important News

തലസ്ഥാനത്ത് വീണ്ടും ഹൈടെക് തട്ടിപ്പ്; പ്രവാസി മലയാളിക്ക് 52,000 രൂപ നഷ്ടപ്പെട്ടു

തിരുവനന്തപുരം: തലസ്ഥാനത്ത് എ.ടി.എം തട്ടിപ്പിനെ തുടർന്ന് പ്രവാസി മലയാളിയുടെ 52,000 രൂപ നഷ്ടമായി. ആക്സിസ് ബാങ്കില്‍ അക്കൗണ്ടുള്ള അരവിന്ദിന്റെ പണമാണു നഷ്ടമായത്. വെള്ളിയാഴ്ച പുലര്‍ച്ചയാണ് 52,500 രൂപ വിവിധ എടിഎമ്മുകളില്‍ പിന്‍വലിച്ചതായുള്ള മെസ്സേജ് കിട്ടിയത്. അരവിന്ദ് ഇപ്പോള്‍ വിദേശത്താണുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് പേരൂര്‍ക്കട പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.  ചെമ്പഴത്തി സ്വദേശി വിനീതിന് നെറ്റ് ബാങ്കിങ് വഴി 49,000 രൂപയും നഷ്ടമായതായി പരാതി ലഭിച്ചിട്ടുണ്ട്. വിനീതിന്റെ കാനറ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് നെറ്റ് ബാങ്കിങ് വഴി […]

ക്ഷേത്രങ്ങളിലെ ആയുധപരിശീലനങ്ങൾ സർക്കാർ നിരോധിക്കുന്നു

തിരുവനന്തപുരം : ക്ഷേത്രങ്ങളിലെ ആയുധ പരിശീലനങ്ങൾ സർക്കാർ നിരോധിച്ചേക്കും. ക്ഷേത്രങ്ങളിലെ ആയുധ പരിശീലനം നിയമവിരുദ്ധമാണെന്നും അത് നിരോധിക്കാവുന്നതുമാണെന്ന് സംസ്ഥാന സര്‍ക്കാരിന് നിയമവകുപ്പിന്റെ നിയമോപദേശം ലഭിച്ചതിനാൽ ക്ഷേത്രങ്ങളിലെ ശാഖാ പ്രവര്‍ത്തനം നിരോധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നാണു കരുതുന്നത്. പോലീസ് ആക്‌ട് പ്രകാരം ആയുധപരിശീലനത്തിന് മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നിരിക്കേ ശാഖാപ്രവര്‍ത്തനം നിരോധിക്കുന്നതിന് തടസമില്ലെന്നാണു നിയമോപദേശത്തിൽ പറയുന്നത്. അതിനിടെ ക്ഷേത്രങ്ങളിലെ ആയുധ പരിശീലനം ഉപേക്ഷിക്കണമെന്ന് മന്ത്രി ജി.സുധാകരനും പറഞ്ഞു.  ആര്‍.എസ്.എസ് ഒരു ക്ഷേത്രത്തിലും ആയുധ പരിശീലനം നല്‍കുന്നില്ലെന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ […]

Top
x