പതിനാല് തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഇന്ന് (ഒക്ടോബര്‍ 21) നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷന് അറിയിച്ചു.
തെരുവുനായ ശല്യവും അവയുടെ ആക്രമണവും സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികള്‍ പരിശോധിച്ച് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ സൂപ്രീംകോടതി നിയോഗിച്ച റിട്ട. ജസ്റ്റീസ് സിരിജഗന് അധ്യക്ഷനായുള്ള കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു.
പരാതികൾ ഒക്ടോബർ 30 വരെ നിശ്ചിത ഫോമിൽ താലൂക്ക് സപ്ലൈ ഓഫിസിലോ സിറ്റി റേഷനിങ് ഓഫിസിലോ നൽകാമെന്ന് അധികൃതർ അറിയിച്ചു.
ഫാക്ടറീസ് ആന്റ് ബോയ്ലേര്‍സ് വകുപ്പില്‍ ഫാക്ടറി ലൈസന്‍സ് പുതുക്കല്‍ ഓണ്‍ലൈനില്‍ മാത്രമാക്കിയതായും പിഴയില്ലാതെ ഒക്ടോബര്‍ 31വരെ ഇതിനായി അപേക്ഷിക്കാമെന്നും അധികൃതർ അറിയിച്ചു. ഓണ്‍ലൈന്‍ വഴി ഒറ്റത്തവണ രജിസ്ട്രേഷന് നടത്തിയിട്ടില്ലാത്ത ഫാക്ടറി ഉടമകള്‍ എത്രയും പെട്ടന്ന് രജിസ്ട്രേഷന് നടത്തണമെന്ന് അറിയിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക് www.fabkerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ 0460 2202243, 0460 2200309 എന്നീ ഫോൺ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
നീണ്ടകര കരിക്കാടി, മലബാര്‍ നത്തോലി, അഷ്ടമുടി തെള്ളി എന്നിവ ഇപ്പോള്‍ ഓണ്‍ലൈനിലൂടെ ലഭ്യമാക്കിയിട്ടുണ്ട്. ഓണ്‍ലൈനായി മീനുകള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് എം.ആര്.പിയില്‍ 20 ശതമാനം ഡിസ്കൗണ്ടും നൽകുന്നുണ്ട്. ഫ്രീ ഹോം ഡെലിവറിയും ലഭിക്കും.
തിരുവനന്തപുരം: ഔദ്യോഗിക രേഖകളിൽ കേരളത്തിന്റെ പേര് കേരള എന്നാണെന്നും ഇത് കേരളം എന്ന് പുനർനാമകരണം ചെയ്യമെണമെന്നും എംഎം മണി എംഎൽഎ. നിയമസഭാ ചോദ്യോത്തര വേളയിലാണ് കൗതുകകരമായ ചോദ്യം എംഎം മണി ഉന്നയിച്ചത്. ഇത്തരമൊരു നടപടിയെ കുറിച്ച് സർക്കാർ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.
കെഎസ്ആര്‍ടിസി – സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. ഇരുചക്ര സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് ഓടുന്നത്. കണ്ണൂരിലും കോഴിക്കോട്ടും തിരുവനന്തപുരത്തും സംഘര്‍ഷ സാധ്യത മുൻ നിർത്തി പോലീസ് കനത്ത ജാഗ്രത പുലർത്തുന്നുണ്ട്.
സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍ നടത്താന്‍ ബിജെപി ആഹ്വാനം ചെയ്തു. കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഹർത്താൽ.
കൊല്ലം-ആലപ്പുഴ ദേശീയ പാതയില്‍ കരുനാഗപ്പള്ളിക്കും കായംകുളത്തിനും ഇടയില്‍ ഗതാഗത നിയന്ത്രണം. ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കാളകെട്ട് മഹോത്സവം നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം.
സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.