123 വില്ലേജുകളെ പരിസ്ഥിതിലോല മേഖലകളായി അംഗീകരിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം പതിനഞ്ചിന് ഇടുക്കി ജില്ലയിൽ ഹർത്താൻ നടത്താൻ യുഡിഎഫ് തീരുമാനം.
രണ്ടാം ശനിയാഴ്ച, ഞായറാഴ്ച, മഹാനവമി, വിജയദശമി, മുഹ്റം എന്നിങ്ങനെ തുടര്‍ച്ചയായ അഞ്ച് ദിവസമാണ് അവധി. അവധി മുൻകൂട്ടിക്കണ്ട് ഇതിനോടകം ആളുകൾ പണം പിൻവലിക്കാൻ തുടങ്ങിയിട്ടുണ്ട്.
സെർവർ നവീകരിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 9,10, 11 തീയതികളില്‍ വാണിജ്യനികുതി വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പൂർണമായും തടസ്സപ്പെടും.
പരാതികൾ കമ്മിറ്റി പരിശോധിച്ചു പരിഹരിച്ചു വരികയാണ്. റാങ്ക് പട്ടികയിൽ മുന്നിലുള്ള തങ്ങളെ അവഗണിച്ചു താഴെയുള്ളവർക്കു പ്രവേശനം നൽകിയെന്ന പരാതികളാണ് ഇതിൽ പ്രധാനം.
ക്യാമ്പസ് നിര്‍മാണത്തെ തുടര്‍ന്ന് കുടിയൊഴിപ്പിക്കപെട്ടവരില് 16 പേരാണ് കേന്ദ്രസര്‍വകലാശാല കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്
റേഷൻ കടകളിൽ പുതിയ സ്റ്റോക്ക് എത്തുമ്പോഴും സാധനങ്ങൾ വാങ്ങുമ്പോഴും കാർഡുടമയ്ക്ക് എസ്എംഎസ് ലഭിക്കുന്ന സംവിധാനം ഏർപ്പെടുത്തുന്നു. റേഷൻ കടകളിലെ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
തെരുവ് നായ്ക്കളെ കൊന്ന് വിവിധ സംഘടനകൾ പ്രകടനം നടത്തിയതിന്റെയും പ്രതിഷേധിക്കുന്നതിന്റെയും ചിത്രങ്ങള്‍ മൃഗസംരക്ഷണ വകുപ്പ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചതിനെ ആധാരമാക്കിയാണു കേരളത്തെ സുപ്രീംകോടതി വിമർശിച്ചത്.
എറണാകുളം ടൗണ്‍ സ്റ്റേഷനടുത്ത് ട്രാക്ക് അറ്റകുറ്റപ്പണിയും ഇടപ്പള്ളി സ്റ്റേഷനില്‍ ഗര്‍ഡര്‍ മാറ്റവുമായി ബന്ധപ്പെട്ട ജോലികളും നടക്കുന്നതിനാലാണ് നിയന്ത്രണം.
ബിവറേജസ് കോര്‍പ്പറേഷന്റെ ലാഭവിഹിതം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മദ്യവില കുത്തനെ കൂട്ടുന്നു. ഒക്ടോബർ മൂന്ന് മുതൽ പുതുക്കിയ വില നിലവില്‍ വരും.
പിറവം – കുറുപ്പന്തറ പാത ഇരട്ടിപ്പിക്കലിനെ തുടര്‍ന്നാണു നിയന്ത്രണം. ഏഴു ട്രെയിനുകള്‍ പൂര്‍ണമായും ഒരെണ്ണം ഭാഗികമായും റദ്ദാക്കുമെന്നും ഒരു ട്രെയിന്‍ വൈകിയും അഞ്ചെണ്ണം ആലപ്പുഴ വഴിയുമാകും സര്‍വീസ് നടത്തുകയെന്നും അധികൃതർ അറിയിച്ചു.