Currency

കേരളത്തിനായി കൈകോര്‍ത്ത് വിദേശ രാജ്യങ്ങളും; പ്രളയ ബാധിതര്‍ക്കായി സഹായം ആവശ്യപ്പെട്ട് ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ പ്രമേയം

സ്വന്തം ലേഖകന്‍Sunday, August 26, 2018 3:21 pm

 

ഓക് ലാന്‍ഡ്: വിദേശികള്‍ക്കേറെ പ്രിയപ്പെട്ടനടാണ് കേരളം. കേരളം തങ്ങള്‍ക്ക് കേവലം ഒരു വിനോദ സഞ്ചാര കേന്ദ്രം മാത്രമല്ല എന്ന് തെളിയിച്ചുകൊണ്ട് കേരളത്തിനു കൈത്താങ്ങുമായി അനേകം വിദേശ രാജ്യങ്ങള്‍ മുന്നോട്ട് വന്നിട്ടുണ്ട്. ഗള്‍ഫ് നാടുകള്‍ക്ക് പുറമേ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും കേരളത്തിന് സഹായ വാഗ്ദാനങ്ങളുണ്ട്. ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ മലയാളി സമൂഹം കേരളത്തിനായി നടത്തുന്ന ധനശേഖരണത്തിന് ഒപ്പം ചേര്‍ന്ന് അവിടുത്തെ രാഷ്ട്രീയ നേതൃത്വങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

കേരളത്തെ കരകയറ്റാനായി ഓസ്ട്രേലിയന്‍ മലയാളികള്‍ നടത്തുന്ന ധനസമാഹരണത്തിന് പിന്തുണയുമായി ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ പ്രമേയം വരെ പാസാക്കപ്പെട്ടത് മലയാളികള്‍ക്കുള്ള അംഗീകാരമായി വിലയിരുത്തപ്പെടുന്നു. ഓസ്ട്രേലിയയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കുന്ന സമൂഹമാണ് മലയാളികളെന്നും, കേരളത്തിന്റെ ദുരിതത്തില്‍ ഓസ്ട്രേലിയയും സഹായിക്കണമെന്നും ലേബര്‍ എം പി ആന്തണി ബൈണ്‍ പാര്‍ലമെന്റില്‍ പറഞ്ഞു. അടുത്തിടെ കേരളത്തെ പ്രളയ ദുരന്തത്തില്‍ സഹായിക്കുന്നതിനായി ഓസ്ട്രേലിയയിലെ നിരവധി രാഷ്ട്രീയ നേതാക്കള്‍ മുന്നോട്ടുവന്നിരുന്നു. അതിനിടയിലാണ് ഹോള്‍ട്ട് എം പി ആന്തണി ബൈണ്‍ പാര്‍ലമെന്റില്‍ പ്രമേയം കൊണ്ടുവന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x