
ഓസ്ട്രേലിയ: ഓസ്ട്രേലിയയിലെ ഏറ്റവും വലിയ രണ്ടാമത്ത നഗരമായ മെല്‍ബണില്‍ വീട് വിലയില്‍ ഇടിവ്. കഴിഞ്ഞ മാസം -0.9 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്. കഴിഞ്ഞ ക്വാര്‍ട്ടറില്‍ -1.8 ശതമാനവും വിലക്കുറവുണ്ടായിട്ടുണ്ട്.
എന്നാല്‍ സിഡ്നിയില്‍ ജൂലൈയിലുണ്ടായിരിക്കുന്ന വിലയിടിവ് -0.6 ശതമാനവും ക്വാര്‍ട്ടറിലുണ്ടായിരിക്കുന്ന വിലയിടിവ് -1.1 ശതമാനവുമാണ്. എന്നാല്‍ ഒരു വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ഡാര്‍വിനാണ് ഏറ്റവും കൂടുതല്‍ വിലയിടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു വര്‍ഷത്തിനിടെ 6.2 ശതമാനമാണ് വീട് വിലയിടിഞ്ഞിരിക്കുന്നത്. അതേസമയം സിഡ്നിയില്‍ ഒരു വര്‍ഷത്തിനിടെ വിലയിടിവ് -5.4 ശതമാനവും പെര്‍ത്തില്‍ -2.3 ശതമാനവും മെല്‍ബണില്‍-0.5 ശതമാനവുമാണ്.
രാജ്യമാകമാനം വീട് വിലകളില്‍ കുറവ് വരുന്ന പ്രവണത സജീവമായി വരുന്നുവെന്നാണ് പ്രോപ്പര്‍ട്ടി അനലിസ്റ്റ്സ് കോര്‍ലോജിക്ക് എടുത്ത് കാട്ടുന്നത്. ദേശീയവ്യാപകമായി വീട് വിലയിടിവ് കണക്കിലെടുത്താല്‍ 2012ന് ശേഷമുള്ള ഏറ്റവും ഗുരുതരമായ വിലയിടിവാണിത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.