
ഓസ്‌ട്രേലിയ: ഓസ്ട്രേലിയന്‍ റോഡുകളില്‍ വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള ശിക്ഷ കഠിനമാവുകയാണ്. നിലവില്‍ നിന്ന് വ്യത്യസ്തമായി പിടിയിലായാല്‍ അധികമായി അഞ്ച് ഡീമെറിറ്റ് പോയിന്റുകളാകും നിങ്ങളുടെ ലൈസന്‍സില്‍ വീഴുക.
പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. ലേണേഴ്സ്, പ്രൊവിഷണല്‍ ഡ്രൈവര്‍മാരെണെങ്കില്‍ അവരുടെ ലൈസന്‍സ് നഷ്ടമാവുകയും ചെയ്യും. കൂടാതെ അവധി ദിനങ്ങളില്‍ അഞ്ച് പോയിന്റുകള്‍ക്ക് പകരം നിങ്ങള്‍ക്ക്, പത്ത്, എട്ട് ഡിമെറിറ്റ് പോയിന്റുകളാകും നിങ്ങളുടെ ലൈസന്‍സില്‍ വീഴുക.
സ്‌കൂള്‍ മേഖലയിലുള്ള പിഴ 337 ഡോളര്‍ അല്ലെങ്കില്‍ 448 ഡോളര്‍ തന്നെയാകും. നിയമങ്ങള്‍ നിലനിന്നിട്ടും പിടിക്കപ്പെടുന്നവരുടെയും അപകടങ്ങള്‍ ഉണ്ടാക്കുന്നവരുടെയും എണ്ണം കുറയാത്തതാണ് ശിക്ഷ കഠിനമാക്കാന്‍ കാരണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.