Currency

ഓസ്ട്രേലിയയില്‍ പഠിക്കാനെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ വര്‍ധനവ്

സ്വന്തം ലേഖകന്‍Friday, October 5, 2018 2:58 pm

ഓസ്ട്രേലിയ: വിദേശത്ത് പഠിക്കാന്‍ ഏറ്റവും ഉചിതമായ ഇടം നിലവില്‍ ഓസ്ട്രേലിയ ആയിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കുടിയേറ്റ വിരുദ്ധ നയങ്ങള്‍ മൂലം യുഎസും യുകെയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം തികച്ചും അനിശ്ചിതത്വം നിറഞ്ഞ ഡെസ്റ്റിനേഷനുകളായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഓസ്ട്രേലിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുന്നതിനുള്ള ഏറ്റവും ഉചിതമായ ഇടമായി മാറിയിരിക്കുന്നത്.

യുകെയിലെ ബ്രെക്സിറ്റും അമേരിക്കയിലെ ട്രംപിന്റെ കുടിയേറ്റ നയങ്ങളുമാണ് അവിടങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പേടിസ്വപ്നമായിത്തീര്‍ന്നിരിക്കുന്നത്. അതേസമയം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളോട് വളരെ സ്വാഗതാര്‍ഹമായ സമീപനമാണ് ഓസ്ട്രേലിയ സ്വീകരിച്ച് വരുന്നത്. നിലവില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച കോഴ്സുകള്‍ വാഗ്ദാനം ചെയ്യുന്ന യൂണിവേഴ്സിറ്റികളില്‍ മിക്കവയും ഓസ്ട്രേലിയയിലാണുള്ളത്. യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സ്, അടക്കമുള്ളവ ഇതില്‍ പെടുന്നു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഓസ്ട്രേലിയയിലേക്ക് സമീപകാലത്തായി കൂടുതലായി എത്തുന്നതിന് വൈവിധ്യമാര്‍ന്ന കാരണങ്ങളുണ്ടെന്നണ് യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സിലെ ഇന്ത്യ കണ്‍ട്രി ഡയറക്ടറായ അമിത്ത് ദാസ്ഗുപ്ത അഭിപ്രായപ്പെടുന്നത്. യൂണിവേഴ്സിറ്റി ഓഫ് ന്യൂ സൗത്ത് വെയില്‍സില്‍ മാസ്റ്റേര്‍സ് ഡിഗ്രി നേടാനായി എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം അടുത്ത കാലത്തായി കുതിച്ചുയര്‍ന്നിരിക്കുന്നുവെന്നും അമിത്ത് സാകഷ്യപ്പെടുത്തുന്നു. ഇതിന് പുറമെ നിരവധി ഓസ്ട്രേലിയന്‍ സര്‍വകലാശാലകള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പുകളും അനുവദിച്ച് വരുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x