ഓസ്ട്രേലിയന്‍ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കമ്മീഷന്റെ കണക്ക് പ്രകാരം ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന എട്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ നിന്നും 342,694 പേരാണ് കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയ സന്ദര്‍ശിച്ചത്. എന്നാല്‍ സന്ദര്‍ശകരുടെ എണ്ണത്തിന് ആനുപാതികമായുള്ള വിമാന സര്‍വീസുകള്‍ ഇരു രാജ്യങ്ങളിലെക്കും ഇല്ല എന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
വിക്ടോറിയയില്‍ പടര്‍ന്നു പിടിച്ച ഫ്ലൂ ബാധിച്ച് ഈ വര്‍ഷം എട്ട് കുട്ടികള്‍ ഉള്‍പ്പെടെ 125 പേരാണ് മരണമടഞ്ഞത്. ഇതില്‍ 105 പേര് ഏജ്ഡ് കെയറില്‍ താമസിക്കുന്നവരാണെന്നാണ് വിക്ടോറിയന്‍ ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പറയുന്നത്. മാത്രമല്ല മരിച്ച എട്ടു കുട്ടികള്‍ 15 വയസ്സില്‍ താഴെ പ്രായമുള്ളവരാണ്. ഈ വര്‍ഷത്തേത് റെക്കോര്‍ഡ് സൃഷ്ടിച്ച പനിബാധയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിദേശ കമ്പനികള്‍ക്ക് പിന്നാലെ പ്രമുഖ ഓസ്ട്രേലിയന്‍ വിമാനക്കമ്പനികളും മാക്ബുക്ക് പ്രോയുമായി യാത്ര ചെയ്യുന്നതില്‍ ഭാഗികമായി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്വാണ്ടസ്, വിര്‍ജിന്‍ ഓസ്ട്രേലിയ, ജെറ്റ്സ്റ്റാര്‍ എന്നീ കമ്പനികളാണ് വിലക്കേര്‍പ്പെടുത്തിരിക്കുന്നത്. എല്ലാ മാക്ബുക്ക് മോഡലുകളും ചെക്ക്ഡ് ബാഗേജ് ആയി കൊണ്ടുപോകുന്നതിലാണ് ഇവര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
2019ല്‍ മാത്രം കേരളത്തില്‍ നിന്ന് 16,840 പേരാണ് ഓസ്ട്രേലിയ സന്ദര്‍ശിച്ചതെന്നാണ് ടൂറിസം ഓസ്ട്രേലിയയുടെ കണക്ക്. മാത്രമല്ല ഓസ്ട്രേലിയന്‍ സന്ദര്‍ശനത്തിനായി കേരളത്തില്‍ നിന്നുള്ളവര്‍ 450 കോടി രൂപ ചിലവഴിച്ചതായും ടൂറിസം ഓസ്ട്രേലിയ വെളിപ്പെടുത്തി. ഇതോടെ ഓസ്ട്രേലിയന്‍ ടൂറിസം വിപണിയുടെ വികസനത്തിന് മികച്ച പങ്ക് വഹിക്കുന്നതില്‍ കേരളം ഏഴാം സ്ഥാനത്താണെന്ന് ഇന്ത്യന്‍ ആന്‍ഡ് ഗള്‍ഫ് ടൂറിസം ഓസ്ട്രേലിയയുടെ കണ്ട്രി മാനേജര്‍ നിഷാന്ത് കാശികാര്‍ വ്യക്തമാക്കി.
ഓസ്ട്രേലിയയില്‍ സാധനങ്ങള്‍ വാങ്ങാനോ സേവനകള്ക്കായോ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ഒറ്റ ഇടപാടില്‍ 10,000 ഡോളറിലധികം പണമായി നല്കിയാല് ജയില്‍ ശിക്ഷ ലഭിക്കാവുന്ന നിയമം നടപ്പാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഇത് സംബന്ധിച്ച നിയമനിര്‍മ്മാണം നടത്താന്‍ ഒരുങ്ങുകയാണ് മോറിസണ്‍ സര്‍ക്കാര്‍. ബില്‍ ഈ വര്‍ഷം സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
ബില്‍ പ്രകാരം കുറ്റവാളികളെ നാടുകടത്തണമെങ്കില്‍ ഇവര്‍ തടവ് ശിക്ഷ നേരിടണമെന്ന് നിര്‍ബന്ധമില്ല. മറിച്ച് കുറഞ്ഞത് രണ്ട് വര്‍ഷം തടവ് ലഭിക്കാവുന്ന ക്രിമിനല്‍ കേസുകളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ മതി. ഓസ്ട്രേലിയന്‍ പൗരത്വമില്ലാതെ പെര്‍മനന്റ് വിസയിലും താത്കാലിക വിസയിലും രാജ്യത്ത് തങ്ങുന്നവര്‍ക്കാണ് ഇത് ബാധകമാകുന്നത്.
ബാക്ക്പാക്കര്‍ വിസ എന്നറിയപ്പെടുന്ന വര്‍ക്ക് ആന്റ് ഹോളിഡേ വിസകള്‍ കൂടുതല്‍ രാജ്യങ്ങളിലെ പൗരന്മാര്ക്ക് അനുവദിക്കാന്‍ ഓസ്ട്രേലിയ ആലോചിക്കുന്നു. ഇന്ത്യ, ബ്രസീല്‍, മെക്സിക്കോ തുടങ്ങി 13 രാജ്യങ്ങളിലെ പൗരന്മാര്ക്ക് ഈ വിസ സൗകര്യം അനുവദിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്. നിര്‍ദ്ദേശത്തിന് നാഷണല്‍ ഫാര്‍മേഴ്സ് ഫെഡറേഷന്റെ പിന്തുണ ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.
വിക്ടോറിയയില്‍ നിന്ന് അഞ്ച് ദിവസം മുമ്പ് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം യാരാ വാലിയിലുള്ള മാരിസ്വില്ലില് നിന്ന് കണ്ടെത്തി. രാവിലെ 11 മണിയോടെയാണ് എമര്‍ജന്‍സി വിഭാഗം പോഷിക് ശര്‍മ്മ(21) യുടെ മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ പോഷിക് ശര്‍മ്മയെ കാണാനില്ലായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസും വൊളന്റീയര്‍മാരും വലിയ രീതിയില്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു.
രാജ്യത്തെ പലിശ നിരക്ക് ഒരു ശതമാനമാക്കിയാണ് റിസര്‍വ് ബാങ്ക് വെട്ടിക്കുറച്ചത്. കഴിഞ്ഞ മാസം 1.25 ശതമാനമായി പലിശ കുറച്ചിരുന്നു. വീണ്ടും 0.25 ശതമാനം വെട്ടിക്കുറച്ച് ഒരു ശതമാനമാക്കിയിരിക്കുകയാണ് റിസര്‍വ് ബാങ്ക്. പലിശ നിരക്കിന്റെ കാര്യത്തിലെ പുതിയ റെക്കോര്‍ഡാണ് ഇത്.
സൈബര്‍ ബുള്ളിയിംഗ് കുറയ്ക്കുക, വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തി അടുത്ത വര്‍ഷം മുതല്‍ വിക്ടോറിയയിലെ പബ്ലിക് സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ജെയിംസ് മെര്‍ലിനോ അറിയിച്ചു. ഇടവേളകളിലും ഉച്ചഭക്ഷണ സമയത്തും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല.