Currency

വിക്ടോറിയയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

സ്വന്തം ലേഖകന്‍Monday, July 15, 2019 3:07 pm

വിക്ടോറിയ: വിക്ടോറിയയില്‍ നിന്ന് നാല് ദിവസം മുമ്പ് കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം യാരാ വാലിയിലുള്ള മാരിസ്വില്ലില്‍ നിന്ന് കണ്ടെത്തി. രാവിലെ 11 മണിയോടെയാണ് എമര്‍ജന്‍സി വിഭാഗം പോഷിക് ശര്‍മ്മ(21) യുടെ മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ പോഷിക് ശര്‍മ്മയെ കാണാനില്ലായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസും വൊളന്റീയര്‍മാരും വലിയ രീതിയില്‍ തിരച്ചില്‍ നടത്തി വരികയായിരുന്നു.

മെല്‍ബണിലെ വെറിബിയില്‍ താമസിക്കുന്ന പോഷിക്, സുഹൃത്തുക്കള്‍ക്കൊപ്പം ആല്‍പൈന്‍ മേഖലയിലേക്ക് യാത്ര പോകുകായിരുന്നു. അതിനിടെയാണ് മാരിസ്വില്ലില്‍ താമസിച്ചത്. ഇവിടെ നിന്നാണ് പൊഷിക് ശര്‍മ്മയെ കാണാതായത്. വ്യാഴാഴ്ച വൈകിട്ട് ഡക്ക് ഇന്‍ പബിലുണ്ടായിരുന്ന പോഷിക്, സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടായതിനെ തുടര്‍ന്ന് അവിടെ നിന്ന് ഇറങ്ങുകയായിരുന്നു.

അതിനു ശേഷം പോഷിക് ശര്‍മ്മയെ കുറിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. ഫോണിലോ സോഷ്യല്‍ മീഡിയയിലോ പോഷികിനെ ലഭ്യമായില്ലെന്ന് വിക്ടോറയിന്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ഡേവിഡ് റയാന്‍ പറഞ്ഞു. ബാങ്ക്് അക്കൗണ്ടും ഉപയോഗിച്ചിട്ടില്ല.

പോഷികിനെ കാണാതായ വിവരം ഇന്ത്യയിലുള്ള കുടുംബത്തെ അറിയിച്ചിരുന്നില്ലെങ്കിലും, മൃതദേഹം കണ്ടെത്തിയതോടെ അക്കാര്യം അറിയിച്ചതായി പൊലീസ് പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x