Currency

ഓസ്ട്രേലിയയില്‍ പലിശനിരക്ക് വീണ്ടും കുറച്ചു; പലിശ 1% മാത്രം

സ്വന്തം ലേഖകന്‍Tuesday, July 2, 2019 2:18 pm

ഓസ്ട്രേലിയ: ഓസ്ട്രേലിയയില്‍ പലിശനിരക്ക് വീണ്ടും കുറച്ചു. രാജ്യത്തെ പലിശ നിരക്ക് ഒരു ശതമാനമാക്കിയാണ് റിസര്‍വ് ബാങ്ക് വെട്ടിക്കുറച്ചത്. കഴിഞ്ഞ മാസം 1.25 ശതമാനമായി പലിശ കുറച്ചിരുന്നു. വീണ്ടും 0.25 ശതമാനം വെട്ടിക്കുറച്ച് ഒരു ശതമാനമാക്കിയിരിക്കുകയാണ് റിസര്‍വ് ബാങ്ക്. പലിശ നിരക്കിന്റെ കാര്യത്തിലെ പുതിയ റെക്കോര്‍ഡാണ് ഇത്.

തൊഴിലില്ലായ്മാ വര്‍ദ്ധനവും, സാമ്പത്തിക രംഗത്തെ മാന്ദ്യവും കണക്കിലെടുത്താണ് റിസര്‍വ് ബാങ്ക് വീണ്ടും പലിശ നിരക്ക് വെട്ടിക്കുറച്ചത്. 2012നു ശേഷം ഇതാദ്യാമായാണ് തുടര്‍ച്ചയായി രണ്ടു മാസങ്ങളില്‍ റിസര്‍വ് ബാങ്ക് പലിശ കുറയ്ക്കുന്നത്. ലോകത്ത് ഏറ്റവും കുറഞ്ഞ ആറാമത്തെ പലിശ നിരക്കുള്ള രാജ്യമാണ് ഇപ്പോള്‍ ഓസ്ട്രേലിയ. -0.75%(മൈനസ് 0.75 ശതമാനം) നിരക്കുള്ള സ്വിറ്റ്സര്‍ലന്റാണ് ഏറ്റവും പലിശ കുറഞ്ഞ രാജ്യം.

തൊഴിലില്ലായ്മാ നിരക്ക് 4.5 ശതമാനമായി കുറയ്ക്കണം എന്നാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്. നിലവില്‍ 5.2 ശതമാനമാണ് തൊഴിലില്ലായ്മ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x