യുഎഇയിലെ എല്ലാ മെഡിക്കല്‍ സെന്ററുകളിലും സിനോഫാം കോവിഡ് വാക്സീന് ലഭ്യമാക്കിയതായി ആരോഗ്യ മന്ത്രാലയം. 18 വയസ്സിനു മുകളിലുള്ള ആര്‍ക്കും വാക്സീന് സൗജന്യമായി ലഭിക്കും. മുതിര്‍ന്ന പൗരന്മാര്ക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്കും മുന്‍ഗണന.
കോവിഡിന്റെ പുതിയ വകഭേദം യുഎഇയിലും കണ്ടെത്തി. വിദേശത്തുനിന്നു വന്ന ചിലരിലാണ് ഇത് കണ്ടെത്തിയതെന്നും വളരെ കുറച്ചുപേര്‍ക്കു മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ആരോഗ്യമന്ത്രാലയം വക്താവ് ഡോ. ഒമര്‍ അല്‍ ഹമ്മാദി പറഞ്ഞു. ലോകത്ത് കോവിഡ് മരണ നിരക്ക് ഏറ്റവും കുറവുള്ള (0.3%) രാജ്യങ്ങളിലൊന്നാണ് യുഎഇ.
ആരോഗ്യ പ്രശ്നങ്ങളുള്ള വിദ്യാര്‍ഥികള്‍ക്ക് ഉപാധികളോടെ ജനുവരി മുതല്‍ സ്കൂളില്‍ നേരിട്ട് ഹാജരാകാന്‍ അനുമതി. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. അബുദാബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പാണ് (അഡെക്) ഉപാധികളോടെ അനുമതി നല്‍കിയത്.
കോവിഡ് വ്യാപനം നിയന്ത്രിക്കുകയും വാക്സീന് വിതരണം തുടങ്ങുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കോവിഡ് രൂക്ഷമല്ലാത്ത രാജ്യക്കാര്‍ക്കായിരിക്കും ആദ്യ പരിഗണന നല്‍കുക. രണ്ടാഴ്ചയിലൊരിക്കല്‍ സാഹചര്യം വിലയിരുത്തി കൂടുതല്‍ രാജ്യക്കാര്‍ക്ക് അനുമതി നല്‍കും.
കോവിഡ് വാക്സീന് ലഭിക്കുന്ന സ്വകാര്യ ആശുപത്രികളുടെ എണ്ണം വര്‍ധിപ്പിച്ചു. എന്‍എംസി ഗ്രൂപ്പിനു കീഴില്‍ അബുദാബി, അല്‍ഐന്‍, റുവൈസ് എന്നിവിടങ്ങളിലെ 16 ആശുപത്രികളില്‍ കൂടി വാക്സിന് ലഭ്യമാകും. തിരക്കു വര്‍ധിച്ചതോടെയാണ് സ്വകാര്യ ആശുപത്രികളുടെ എണ്ണം വര്‍ധിപ്പിച്ചത്.
മരുന്നിന് അനുമതി നല്‍കിയതിനു തൊട്ടുപിന്നാലെയാണ് അബൂദബിയിലും മറ്റും ആയിരങ്ങള്‍ക്ക് മരുന്ന് നല്കി വരുന്നത്. കോവിഡ് പ്രതിരോധത്തിനായി യു.എ.ഇ അംഗീകരിച്ച സിനോഫം വാക്സിന് സ്വകാര്യ ആശുപത്രികള്‍ മുഖേനയും നല്‍കിത്തുടങ്ങി. റഷ്യ, ബ്രിട്ടന്, അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വികസിപ്പിച്ചെടുത്ത വാക്സിനുകളും വിവിധ ഗള്‍ഫ് രാജ്യങ്ങളുടെ മുമ്പാകെയുണ്ട്.
80% വരെ നിരക്കിളവ് വാഗ്ദാനം ചെയ്യുന്ന അബുദാബി ഷോപ്പിങ് സീസണിന് തുടക്കം. എമിറേറ്റിലെ 20 മാളുകളിലെ 3500 ഷോപ്പുകള്‍ വില്പന മേളയില്‍ പങ്കെടുക്കുന്നുണ്ടെന്ന് അബുദാബി സാംസ്കാരിക, വിനോദ സഞ്ചാര വിഭാഗം (ഡിസിടി) അറിയിച്ചു. വ്യാപാരമേള ഫെബ്രുവരി 14 വരെ നീളും.
ചൈനയിലെ സിനോഫാം സിഎന്‍ബിജി കമ്പനി വികസിപ്പിച്ച കോവിഡ് വാക്സീന് യുഎഇ ഔദ്യോഗികമായി അംഗീകരിച്ചതോടെ ഈ ആഴ്ച പൊതുജനങ്ങള്‍ക്കു നല്കിത്തുടങ്ങും. അബുദാബി ആരോഗ്യ, സേവന വിഭാഗമായ സേഹയുടെ കീഴിലുള്ള ആശുപത്രി, ക്ലിനിക്കുകള്‍ എന്നിവ വഴിയാണു വിതരണം. മറ്റു എമിറേറ്റുകളിലെ വാക്സീന് വിതരണം വൈകാതെ പ്രഖ്യാപിക്കും.
തലസ്ഥാന നഗരിയിലെ ടോള്‍ ഗേറ്റുകള്‍ ജനുവരി 2 മുതല്‍ തിരക്കേറിയ സമയങ്ങളില്‍ പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇതുവരെ റജിസ്റ്റര്‍ ചെയ്യാത്ത വാഹനയുടമകള്‍ ദര്‍ബ് ആപ്പില്‍ അക്കൗണ്ട് ആരംഭിക്കണം- https://darb.itc.gov.ae or via the Darb app.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ ഉള്‍പ്പെടെ ഇന്ത്യന്‍ സെക്ടറുകളിലേക്കുള്ള വിമാന സര്‍വീസ് പട്ടിക എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രസിദ്ധീകരിച്ചു. 2021 മാര്‍ച്ച് വരെയുള്ള സര്‍വീസുകളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്.