Currency

80% വരെ നിരക്കിളവ്; അബുദാബി ഷോപ്പിങ് സീസണിന് തുടക്കം

സ്വന്തം ലേഖകന്‍Saturday, December 12, 2020 6:24 pm

അബുദാബി: 80% വരെ നിരക്കിളവ് വാഗ്ദാനം ചെയ്യുന്ന അബുദാബി ഷോപ്പിങ് സീസണിന് തുടക്കം. എമിറേറ്റിലെ 20 മാളുകളിലെ 3500 ഷോപ്പുകള്‍ വില്‍പന മേളയില്‍ പങ്കെടുക്കുന്നുണ്ടെന്ന് അബുദാബി സാംസ്‌കാരിക, വിനോദ സഞ്ചാര വിഭാഗം (ഡിസിടി) അറിയിച്ചു. വ്യാപാരമേള ഫെബ്രുവരി 14 വരെ നീളും.

മേളയില്‍ അബുദാബി, അല്‍ഐന്‍, അല്‍ദഫ്‌റ എന്നിവിടങ്ങളിലെ മാളുകളും പങ്കെടുക്കുന്നുണ്ട്. മുന്തിയ ഇനം ഉല്‍പന്നങ്ങള്‍ 80% വിലക്കുറവില്‍ വാങ്ങാമെന്നതാണ് ആകര്‍ഷണം. കഴിഞ്ഞ വര്‍ഷം വില്‍പനയില്‍ 31% വര്‍ധനയുണ്ടായതായി ഡിസിടി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x