Currency

വ്യാജവും ഗുണമേന്മയില്ലാത്തതുമായ മരുന്നുകള്‍ തിരിച്ചറിയാന്‍ ‘ഹൈ ടെക് ട്രൂ സ്‌കാന്‍ ആര്‍ എം അനലൈസര്‍’ വരുന്നു

സ്വന്തം ലേഖകന്‍Sunday, July 9, 2017 12:23 pm

 

അബുദാബി: വ്യാജവും ഗുണമേന്മയില്ലാത്തതുമായ മരുന്നുകളെ തിരിച്ചറിയാന്‍ അബൂദബിയില്‍ പുതിയ സാങ്കേതിക വിദ്യ വരുന്നു. ‘ഹൈ ടെക് ട്രൂ സ്‌കാന്‍ ആര്‍ എം അനലൈസര്‍’ എന്ന പുതിയ സാങ്കേതിക വിദ്യയാണ് മരുന്നുകളെ തിരിച്ചറിയാനായി ഉപയോഗിക്കുന്നത്. ഈ സംവിധാനം മരുന്നുകളുടെ ഗുണനിലവാരം കൃത്യമായി കണ്ടെത്താന്‍ സാധിക്കുന്നതാണെന്ന് യുഎഇ ആരോഗ്യ മന്ത്രലായം അറിയിച്ചു.

സാര്‍വത്രിക ആരോഗ്യ പരിരക്ഷയും എല്ലാ വ്യക്തികള്‍ക്കും സാമൂഹിക സംരക്ഷണവും നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. ‘ഹൃദയാഘാതവും അര്‍ബുദവും പോലെയുള്ള ദീര്‍ഘകാല രോഗങ്ങളുള്ള രോഗികള്‍ക്ക് ഈ ഉപകരണം പ്രത്യേകിച്ചും സഹായകരമാണെന്ന് അധികൃതര്‍ പറഞ്ഞു. പുതിയ സംവിധാനം ഉപയോഗിക്കുന്നതിലൂടെ യുഎഇല്‍ മരുന്ന് ഇറക്കുമതി ചെയ്യുമ്പോള്‍ തന്നെ പരിശോധന സംഘത്തിന് അതിന്റെ ഗുണമേന്മ തിരിച്ചറിയാനും ഉടനെ തന്നെ നടപടി സ്വീകരിക്കാനും കഴിയുമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്ത് വ്യാജ മരുന്നുകള്‍ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി പബ്ലിക് പോളിസി ആന്‍ഡ് ലൈസന്‍സിങ് അണ്ടര്‍ സെക്രട്ടറി ഡോക്ടര്‍ അമീന്‍ ഹുസൈന്‍ അല്‍ അമീരി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x