Currency

അബുദാബിയില്‍ ടാക്സികളില്‍ ചൈല്‍ഡ് സീറ്റുകള്‍ സ്ഥാപിച്ച് തുടങ്ങി

സ്വന്തം ലേഖകന്‍Saturday, July 15, 2017 3:24 pm

150 ടാക്സികളിലാണ് നിലവില്‍ ചൈല്‍ഡ് സീറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ടാക്സി കാറുകളില്‍ ചൈല്‍ഡ് സീറ്റുകള്‍ സ്ഥാപിക്കും. നിയമം പ്രകാരം നാല് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കാണ് പ്രത്യേക സീറ്റ് ഘടിപ്പിക്കേണ്ടത്.

അബുദാബി: കുട്ടികളുടെ സുരക്ഷയ്ക്കായി അബുദാബിയില്‍ ടാക്സികളില്‍ ചൈല്‍ഡ് സീറ്റുകള്‍ സ്ഥാപിച്ചു. 150 ടാക്സികളിലാണ് നിലവില്‍ ചൈല്‍ഡ് സീറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ടാക്സി കാറുകളില്‍ ചൈല്‍ഡ് സീറ്റുകള്‍ സ്ഥാപിക്കും.

പുതിയ ഫെഡറല്‍ ട്രാഫിക് ചട്ടങ്ങള്‍ പ്രകാരം ടാക്സികളില്‍ യാത്രചെയ്യുന്ന കുട്ടികള്‍ക്ക് പ്രത്യേക സീറ്റ് നിര്‍ബന്ധമാണ്. ഈ മാസം ആദ്യം മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വന്നത്. നിയമം പ്രകാരം നാല് വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കാണ് പ്രത്യേക സീറ്റ് ഘടിപ്പിക്കേണ്ടത്.

10 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ വാഹനങ്ങളുടെ മുന്‍സീറ്റില്‍ യാത്ര ചെയ്യുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ചൈല്‍ഡ് സീറ്റുള്ള കാര്‍ ആവശ്യമുള്ളവര്‍ ബുക്ക് ചെയ്യുമ്പോള്‍ പ്രത്യേകം ചൈല്‍ഡ് സീറ്റ് വേണമെന്ന കാര്യം അറിയിക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x