കരിമരുന്നു വില്‍പ്പന നടത്തുന്നവര്‍ക്ക് ആറ് മാസം വരെ തടവും പതിനായിരം ദിര്‍ഹം പിഴയുമാണ് ശിക്ഷ. പടക്കങ്ങളും മറ്റ് കരിമരുന്ന് വസ്തുക്കളും വാങ്ങുന്നതും നിയമവിരുദ്ധമാണ്. കരിമരുന്നിന്റെയും പടക്കങ്ങളുടെയും ഉപയോഗം അപകടങ്ങള്‍ സൃഷ്ടിക്കുന്നതിനെ തുടര്‍ന്നാണ് നിരോധനം.
അബുദാബി ലീവായിലെ മെസൈറയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 50.5 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയ താപനില. ഞായറാഴ്ച തീരപ്രദേശങ്ങളില്‍ 43 ഡിഗ്രിയും ഉള്‍പ്രദേശങ്ങളില്‍ 49 ഡിഗ്രിയും ചൂട് രേഖപ്പെടുത്തി. ചൊവ്വാഴ്ച വരെ ചൂട് തുടരും. പലയിടങ്ങളിലും പൊടിക്കാറ്റുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചിട്ടുണ്ട്.
ക്യാമറാ വിന്യാസത്തിന്റെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പാക്കാനാണ് കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതെന്ന് അബൂദബി പൊലീസ് പറഞ്ഞു. വേഗപരിധി ലംഘിച്ച് ചീറിപ്പായുന്നവര്‍ നഗരത്തിലെ റോഡുകളില്‍ പൂര്‍ണമായും നിരീക്ഷണത്തിലാവും. ട്രാഫിക് സിഗ്നലുകളില്‍ നിയമം ലംഘിച്ച് കടക്കുന്ന വാഹനങ്ങള്‍ക്കു മേലും പിടി വീഴും.
ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് കോംപ്ലിമെന്ററിയായി രാത്രി താമസവും ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് രണ്ടു രാത്രി സൗജന്യ താമസവും ലഭിക്കും. ആഢംബര റൂം സ്യൂട്ടില്‍ യാത്ര ചെയ്യുന്നവര്‍ക്ക് താമസവും ഓണ്‍ബോര്‍ഡ് ഫ്ളാഗ്ഷിപ്പ് എയര്‍ബസ് B380 കളും രണ്ടു രാത്രിയിലേക്ക് എമിറേറ്റസ് ആഢംബര പാലസ് ഹോട്ടലും ലഭിക്കും.
48ാം റാങ്കുള്ള കുവൈത്താണ് ജിസിസി രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്ത്. ഖത്തര്‍ 50, ബഹ്റൈന്‍ 53, ഒമാന്‍ 55, സൗദി അറേബ്യ 58 എന്നിങ്ങനെയാണ് മറ്റു ജിസിസി രാജ്യങ്ങളുടെ റാങ്കുകള്‍. ഇന്ത്യ 78ാം സ്ഥാനത്താണ്. പട്ടികയില്‍ ഏറ്റവും പിറകില്‍ ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ അഫ്ഗാനിസ്ഥാനും പാകിസ്താനുമാണ്. അഫ്ഗാനിസ്താന് 93ാം സ്ഥാനവും പാകിസ്താന് 92ാം സ്ഥാനവുമാണ്.
സംഘടനകളുടെ ഓണ്‍ലൈന്‍ സൈറ്റുകള്‍ എന്ന പേരില്‍ നിങ്ങളെ സമീപിക്കുന്നത് തട്ടിപ്പു സംഘങ്ങളാണെന്നും ഇത്തരത്തില്‍ സഹായം അഭ്യര്‍ഥിച്ചുള്ള സന്ദേശം ലഭിച്ചാല്‍ ഉടന്‍ പൊലീസില്‍ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു. തട്ടിപ്പുകള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്താന്‍ സോഷ്യല്‍ മീഡിയ സംഘങ്ങളോട് പൊലീസ് ആവശ്യപ്പെട്ടു.
ഖത്തറുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛദിച്ച സാഹചര്യത്തിലാണ് ഖത്തറിലേക്കും അവിടെ നിന്ന് തിരിച്ചും പറക്കുന്ന എല്ലാ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പറക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഈ തീരുമാനമാണ് ഇപ്പോള്‍ മയപ്പെടുത്തിക്കൊണ്ട് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ഫീസ് വര്‍ധനയ്ക്കായി മൊത്തം 84 സ്കൂളുകളാണ് അബുദബി വിദ്യാഭ്യാസ സമിതിയില്‍ അപേക്ഷ നല്‍കിയത്. ഇതില്‍ 60 സ്കൂളുകള്‍ക്ക് അനുമതി നിഷേധിച്ചു. എന്നാല്‍ ഏതൊക്കെ സ്കൂളിനാണ് ഫീസ് വര്‍ധനയ്ക്ക് അനുമതിയെന്ന് വ്യക്തമാക്കിയിട്ടില്ല.
ഖത്തറിന്റെ ഉടമസ്ഥതയിലോ മേല്‍നോട്ടത്തിലോ അല്ലാത്തതും ഖത്തര്‍ പതാക വഹിക്കാത്തതുമായ എണ്ണക്കപ്പലുകള്ക്കാണ് ഇളവ് പ്രകാരം യാത്രാനുമതി നല്‍കിയത്. ഇതു സംബന്ധിച്ച് അബൂദബി പെട്രോളിയം പോര്‍ട്സ് അതോറിറ്റി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
ഖത്തറിലേക്കും തിരിച്ചുമുളള എല്ലാ വിമാനങ്ങള്‍ക്കും യുഎഇ വ്യോമമേഖലയിലൂടെ കടന്നു പോകുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടാണ് നിയന്ത്രണം കടുപ്പിച്ചത്. നേരത്തെ ഖത്തര്‍ എയര്‍ലൈന്‍സിനു മാത്രം എര്‍പ്പെടുത്തിയിരുന്ന വിലക്കാണ് ഇപ്പോള്‍ മറ്റു കമ്പനികള്‍ക്കു കൂടി ബാധകമാക്കിയത്.