മുസഫ, മുഹമ്മദ് ബിന്‍ സായിദ് സിറ്റി, അബൂദബി ഐലന്റ് മേഖലകളിലാണ് ആദ്യ ഘട്ടത്തില്‍ ക്യമാറ ഉപയോഗപ്പെടുത്തുക. പുതിയ സംവിധാനം വരുന്നതോടെ ഇനി മുതല്‍ പാര്‍ക്കിങ് നിരീക്ഷിക്കുന്നത് കണ്‍ട്രോള്‍ റൂമില്‍ നിന്നാണ്. വാഹനം പാര്‍ക്ക് ചെയ്താല്‍ ആദ്യ 10 മിനിറ്റ് സൗജന്യം അനുവദിക്കും. അതിനു ശേഷം ഇലക്‌ട്രോണിക് പാര്‍ക്കിങ് ടിക്കറ്റ് നല്‍കും.
അബൂദബി: രാജ്യത്ത് പാര്‍ക്കിങ് നിരീക്ഷണത്തിന് ക്യാമറ ഏര്‍പ്പെടുത്തുന്നു. പാര്‍ക്കിങ് ഇന്‍സ്‌പെക്ടര്‍മാരെ ഒഴിവാക്കി അത്യാധുനിക ക്യാമറകളാണ് ഇതിനായി ഉപയോഗിക്കുക. പാര്‍ക്കിങ് ഫീസ് നല്‍കാത്തവരെ ക്യാമറകള്‍ കണ്ടെത്തും.
മുസഫ, മുഹമ്മദ് ബിന്‍ സായിദ് സിറ്റി, അബൂദബി ഐലന്റ് മേഖലകളിലാണ് ആദ്യ ഘട്ടത്തില്‍ ക്യമാറ ഉപയോഗപ്പെടുത്തുക. പുതിയ സംവിധാനം വരുന്നതോടെ ഇനി മുതല്‍ പാര്‍ക്കിങ് നിരീക്ഷിക്കുന്നത് കണ്‍ട്രോള്‍ റൂമില്‍ നിന്നാണ്. വാഹനം പാര്‍ക്ക് ചെയ്താല്‍ ആദ്യ 10 മിനിറ്റ് സൗജന്യം അനുവദിക്കും. അതിനു ശേഷം ഇലക്‌ട്രോണിക് പാര്‍ക്കിങ് ടിക്കറ്റ് നല്‍കും.
പള്ളികള്‍ക്ക് അരികിലെ പാര്‍ക്കിങില്‍ ബാങ്കു വിളിച്ച് മുക്കാല്‍ മണിക്കൂര്‍ വരെ ഇളവു ലഭിക്കുന്നതാണ്. എന്നാല്‍ അനുദിച്ച സ്ഥലത്തല്ല പാര്‍ക്ക് ചെയ്യുന്നതെങ്കില്‍ പിഴ ഈടാക്കുകയും ചെയ്യും. പാര്‍ക്കിങ് സംവിധാനവും ഗതാഗത സൗകര്യങ്ങളും ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്റര്‍ ഡെ. ജനറല്‍ മാനേജര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.