അബൂദബി: ഖത്തറിനു മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യുഎഇ. ഖത്തറിലേക്കും തിരിച്ചുമുളള എല്ലാ വിമാനങ്ങള്‍ക്കും യുഎഇ വ്യോമമേഖലയിലൂടെ കടന്നു പോകുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടാണ് നിയന്ത്രണം കടുപ്പിച്ചത്. നേരത്തെ ഖത്തര്‍ എയര്‍ലൈന്‍സിനു മാത്രം എര്‍പ്പെടുത്തിയിരുന്ന വിലക്കാണ് ഇപ്പോള്‍ മറ്റു കമ്പനികള്‍ക്കു കൂടി ബാധകമാക്കിയത്.
വിലക്കിനെ തുടര്‍ന്ന് ദോഹയിലേക്കുളള ഇന്ത്യന്‍ വിമാനങ്ങള്‍ ഇനി ഇറാന്‍ വ്യോമാതിര്‍ത്തി വഴി പോകേണ്ടി വരും. ഖത്തറിലെ ഇന്ത്യക്കാര്‍ക്കു സുരക്ഷാ ഭീഷണിയില്ലെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കി. ഖത്തറുമായുളള തപാല്‍ ഇടപാടുകളും യുഎഇ നിര്‍ത്തിവച്ചു.
ഖത്തറിലെ പ്രതിസന്ധി പ്രതിഹരിക്കുന്നതിനായുള്ള ഉന്നതതല ചര്‍ച്ചകള്‍ തുടരുകയാണ്. സൗദിയിലേയും യുഎഇയിലെയും ചര്‍ചകള്‍ക്ക് ശേഷം ബുധനാഴ്ച രാത്രി ദോഹയിലെത്തിയ കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സ്ഥിതിഗതികള്‍ ഖത്തര്‍ അമീറുമായി പ്രതിസന്ധി പരിഹരിക്കുന്നതിനുവേണ്ടി ചര്‍ച്ച നടത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.