Currency

ഗ്രാന്‍ഡ് മോസ്‌കില്‍നിന്ന് വഹത് അല്‍ കറാമ സ്മാരകത്തിലേക്ക് സൗജന്യ ബസ് സര്‍വീസ് ആരംഭിച്ചു

സ്വന്തം ലേഖകന്‍Thursday, March 30, 2017 11:28 am

ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിനെയും വഹത് അല്‍ കറാമ രക്തസാക്ഷി സ്മാരകത്തെയും ബന്ധിപ്പിച്ച് ചൊവ്വാഴ്ചയാണ് ബസ് സര്‍വീസ് ആരംഭിച്ചത്. രാവിലെ പത്ത് മുതല്‍ രാത്രി 7.15 വരെ 30 മിനിറ്റ് ഇടവിട്ട് ബസ് സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

 

അബൂദബി: തലസ്ഥാന നഗരിയിലെ രണ്ട് പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സൗജന്യ ബസ് സര്‍വീസ് ആരംഭിച്ചു. ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിനെയും വഹത് അല്‍ കറാമ രക്തസാക്ഷി സ്മാരകത്തെയും ബന്ധിപ്പിച്ച് ചൊവ്വാഴ്ചയാണ് ബസ് സര്‍വീസ് ആരംഭിച്ചത്. രാവിലെ പത്ത് മുതല്‍ രാത്രി 7.15 വരെ 30 മിനിറ്റ് ഇടവിട്ട് ബസ് സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌കിനും വഹത് അല്‍ കറാമ രക്തസാക്ഷി സ്മാരകത്തിനും ഇടയില്‍ പ്രത്യേക പാര്‍ക്കിങ് ഇടങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായ സൈനികര്‍ക്കും അവരുടെ കുടുംബത്തിനുമുള്ള ആദരവായാണ് വഹത് അല്‍ കറാമ രക്തസാക്ഷി സ്മാരകം സ്ഥാപിച്ചത്. 2016 നവംബറിലാണ് ഇത് സ്ഥാപിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x