Currency

അപകടകരമായി വാഹനമോടിച്ചയാള്‍ നഗരം മൂന്ന് മാസം ശുചീകരിക്കണമെന്ന് കോടതി വിധി

സ്വന്തം ലേഖകന്‍Tuesday, March 28, 2017 3:03 pm

അപകടകരമായി വാഹനമോടിക്കല്‍, ലൈസന്‍സ് പ്ലേറ്റ് ഇല്ലാത്ത വാഹനം ഓടിക്കല്‍, സ്വന്തം ജീവനും മറ്റുള്ളവര്‍ക്കും അപകടം വരുത്തല്‍, കൃത്യം നടത്തി മുങ്ങല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

 

അബൂദബി: അപകടകരമായി വാഹനമോടിച്ച സ്വദേശി പൗരന്‍ തെരുവുകളും പൊതു സ്ഥലങ്ങളും മൂന്ന് മാസം ശുചീകരിക്കണമെന്ന് കോടതി ഉത്തരവ്. കൂടാതെ 17,000 ദിര്‍ഹം പിഴയും മൂന്ന് മാസത്തേക്ക് ഡ്രൈവിങ് ലൈസന്‍സ് കണ്ടുകെട്ടുകയും ചെയ്യും. മഴയത്ത് വാഹന സ്റ്റണ്ട് നടത്തുകയും കാല്‍നടയാത്രക്കാരനെ ഇടിക്കുകയും ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അപകടകരമായി വാഹനമോടിക്കല്‍, ലൈസന്‍സ് പ്ലേറ്റ് ഇല്ലാത്ത വാഹനം ഓടിക്കല്‍, സ്വന്തം ജീവനും മറ്റുള്ളവര്‍ക്കും അപകടം വരുത്തല്‍, കൃത്യം നടത്തി മുങ്ങല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. കാല്‍നടയാത്രക്കാരനെ ഇടിച്ചതിന് 10,000 ദിര്‍ഹവും മറ്റു കുറ്റങ്ങള്‍ക്ക് എല്ലാം കൂടി 7,000 ദിര്‍ഹവുമാണ് പിഴ.

ഫെഡറല്‍ ശിക്ഷാനിയമത്തില്‍ കഴിഞ്ഞ വര്‍ഷം വരുത്തിയ മാറ്റം പ്രാബല്യത്തിലായതിന് ശേഷം അബൂദബി കോടതി സാമൂഹിക സേവനം ശിക്ഷയായി വിധിക്കുന്ന ആദ്യ കേസാണിത്. പ്രതിയുടെ സ്വഭാവത്തില്‍ മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെ ആറ് മാസത്തില്‍ കുറഞ്ഞ തടവിനും പിഴയ്ക്കും പകരമായാണ് സാമൂഹിക സേവനം ശിക്ഷയില്‍ ഉള്‍പ്പെടുത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x