മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം അബുദാബി, അല്‍ ഐന്‍ എന്നിവിടങ്ങളിലാണ് ഞായറാഴ്ച പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്. സി.ബി.എസ്.ഇ. 10-ാംതരം പരീക്ഷ ശനിയാഴ്ചയാണ് അവസാനിച്ചത്. ഫലപ്രഖ്യാപനം വരുന്നതിന് മുന്‍പുതന്നെ പതിനൊന്നാംതരം ക്ലാസുകള്‍ക്ക് തുടക്കമായി.
അബുദാബി: അബുദാബിയില്‍ പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കം. മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം അബുദാബി, അല്‍ ഐന്‍ എന്നിവിടങ്ങളിലാണ് ഞായറാഴ്ച പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നത്.
സി.ബി.എസ്.ഇ. 10-ാംതരം പരീക്ഷ ശനിയാഴ്ചയാണ് അവസാനിച്ചത്. ഫലപ്രഖ്യാപനം വരുന്നതിന് മുന്‍പുതന്നെ പതിനൊന്നാംതരം ക്ലാസുകള്‍ക്ക് തുടക്കമായി. ഒമ്പതാംതരംവരെയുള്ള സി.ബി.എസ്.ഇ, കേരള സിലബസിലുള്ള വിദ്യാര്‍ഥികള്‍ക്ക് വാര്‍ഷികപരീക്ഷയ്ക്കുശേഷം മാര്‍ച്ച് 16 മുതലാണ് അവധി ലഭിച്ചിരുന്നത്.
ജൂണ്‍ 26-നാണ് വേനലവധി തുടങ്ങുക. പിന്നീട്, സെപ്റ്റംബര്‍ പത്തിനാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഓഗസ്റ്റ് അവസാനത്തോടെ ക്ലാസുകള്‍ തുടങ്ങുകയായിരുന്നു പതിവ്. ഇത്തവണ അവധിക്കാലം നീണ്ടത് കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും നാട്ടില്‍ ഓണമാഘോഷിക്കാനുള്ള അവസരംകൂടി നല്‍കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.