Currency

യുഎസ് വിസയോ ഗ്രീൻകാർഡോ ഉള്ള ഇന്ത്യക്കാർക്ക് യുഎഇയിൽ വിസ നടപടികൾ ലളിതമാകും

സ്വന്തം ലേഖകൻWednesday, March 29, 2017 8:23 pm

ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് യുഎസ് വിസയോ ഗ്രീൻ കാർഡോ ഉള്ള പക്ഷം വിസ ഓൺ അറൈവൻ സൗകര്യം ലഭ്യമാക്കുവാനും യുഎഇ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്

അബുദാബി: യുഎഇ സന്ദർശിക്കുന്ന ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് യുഎസ് വിസയോ ഗ്രീൻ കാർഡോ ഉള്ള പക്ഷം വിസ നടപടികൾ ലളിതമാക്കും. ഇവർക്ക് വിസ ഓൺ അറൈവൻ സൗകര്യം ലഭ്യമാക്കുവാനും യുഎഇ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഇന്ത്യ-യുഎഇ ബന്ധം കൂടുതൾ ഊഷ്മളമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇതോടോപ്പം രാജ്യത്തിന്റെ ടൂറിസം മേഖലയെ കൂടുതൽ പരിപോഷിക്കുകയും ലക്ഷ്യമിട്ടാണ് ബുധനാഴ്ച ചേർന്ന ക്യാബിനറ്റ് യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x