
അബുദാബി: ഏപ്രിൽ മാസത്തിൽ സബ്സിഡിരഹിത എൽ പി ജി സിലിണ്ടറുകളുടെ വില കുറച്ചതായി അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്നോക്) അധികൃതർ അറിയിച്ചു. എല്ലാ മാസവും പത്താം തീയ്യതിയും എൽ പി ജി വില പുനർനിർണ്ണയിക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണ വില കുറഞ്ഞിരിക്കുന്നത്.
പുതിയ വില വിവരങ്ങൾ ഇങ്ങനെ: 25lb സിലിണ്ടറിന് വില Dh52, നേരത്തെ ഇത് Dh58 ആയിരുന്നു; 50lb സിലിണ്ടറിന് Dh104,ങ്കഴിഞ്ഞ മാസത്തെ വില Dh116; 100lb സിലിണ്ടറിന് and Dh208, മുൻ വില Dh232.
റാഹൽ ഇ-ഗാസ് കാർഡുകൾ ഉള്ളവർക്ക് 25lb സിലിണ്ടർ Dh20-നും 50lb സിലിണ്ടർ Dh30-നും അഡ്നോക് സബ്സിഡി നൽകി വിതരണം ചെയ്യുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.