
Dead body in a mortuary
മനാമ: ബഹ്റൈനിലെ പ്രവാസി ഇന്ത്യക്കാരുടെ മരണനിരക്ക് ആശങ്കാജനകമായ വിധം വർധിക്കുന്നതായി റിപ്പോർട്ട്. 2016 ജനുവരി മുതൽ ഡിസംബർ 31 വരെ 186ഓളം ഇന്ത്യക്കാരാണ് രാജ്യത്ത് മരണപ്പെട്ടത്. ഇവരിൽ 6 പേർ ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യ ചെയ്തവരിൽ നാല് പേർ മലയാളികളാണ്. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് കൂടുതൽ മരണങ്ങളും.
മരിച്ച പ്രവാസികളെല്ലാം നാൽപ്പതിനും അറുപതിനും ഇടയിൽ പ്രായമുള്ളവരാണ്. എന്നിരിക്കിലും ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകരുടെ ലേബർ ക്യാമ്പ് സന്ദർശനങ്ങളും മികച്ച രീതിയിലുള്ള ഇടപെടലുകളും തൊഴിലാളികളുടെ ഇടയിലെ ആത്മഹത്യാ പ്രവണത ഒരു അളവ് വരെ കുറയാൻ കാരണമായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.