ഷോപ്പിംഗ് നടത്തുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
മനാമ: മൂന്നാമത് ബഹ്റൈൻ ഷോപ്പിംഗ് ഫെസ്റ്റിവൽ ജനുവരി 19 മുതൽ. ഷോപ്പിംഗിനൊപ്പം വിനോദവും സമന്വയിപ്പിച്ചുകൊണ്ടുള്ള വ്യാപാരമേളയാണ് ഇത്തവണ ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഷോപ്പിംഗ് നടത്തുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി രാജ്യത്തേയ്ക്ക് വിനോദസഞ്ചാരികളെ ആകർഷിക്കത്തക്ക പദ്ധതികളും സർക്കാർ ഒരുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിൽ ബഹ്റൈൻ ടൂറിസം പ്രമോഷൻ ഓഫീസ് പ്രവത്തനമാരംഭിച്ചിട്ടുണ്ട്. സന്ദർശിക്കാനത്തെുന്നവർക്ക് ഈ ഓഫീസുകൾ പ്രത്യേക റേറ്റ് നൽകും. ഇന്ത്യയിൽ മുംബെയിലാണ് ഓഫീസ് തുറന്നിരിക്കുന്നത്.
ടൂറിസം പ്രമോഷൻ ഓഫീസുകൾ വഴി ബഹ്റൈനിൽ എത്തുന്നവർക്ക് സ്വയം ടിക്കറ്റും താമസ സൗകര്യവും ഏർപ്പാടാക്കുമ്പോൾ നാൽപ്പത് ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. ഒരു മാസം നീളുന്ന ഷോപ്പിങ് ഫെസ്റ്റിവെലിൽ വൈവിധ്യമാർന്ന പരിപാടികളുണ്ടായിരിക്കുന്നതാണ്. 13 കാറുകളും 70,000 ദിനാർ വില വരുന്ന സമ്മാനങ്ങളുമാണ് വിജയികൾക്ക് ലഭിക്കുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Do you mind if I quote a few of your articles as long
as I provide credit and sources back to your weblog?
My website is in the very same area of interest as yours and
my visitors would genuinely benefit from a lot of the information you present here.
Please let me know if this okay with you. Thank you!
Hello there! This article could not be written any
better! Going through this article reminds me of my previous roommate!
He always kept preaching about this. I am going to forward
this article to him. Fairly certain he’s going to have a good read.
Thanks for sharing!