Currency

ബഹ്‌റൈനില്‍ ജയില്‍ ആക്രമിച്ചു 10 തീവ്രവാദികളെ മോചിപ്പിച്ചു

സ്വന്തം ലേഖകന്‍Monday, January 2, 2017 1:51 pm

മനാമ: ബഹ്‌റൈനില്‍ ജയില്‍ ആക്രമിച്ച് 10 തീവ്രവാദികളെ മോചിപ്പിച്ചു. ജയിലില്‍ തോക്കുമായെത്തിയവര്‍ പൊലീസുകാരനെ കൊലപ്പെടുത്തിയശേഷം തീവ്രവാദികളെ മോചിപ്പിക്കുകയായിരുന്നു. തീവ്രവാദകുറ്റത്തിന് ശിക്ഷിച്ച 10 പേരെയാണ് സംഘം രക്ഷപ്പെടുത്തിയത്. മനാമയുടെ തെക്കന്‍പ്രദേശത്തുള്ള ജോ പ്രിസണിലാണ് ആക്രമണമുണ്ടായത്.

ഞായറാഴ്ചയാണ് ഓട്ടോമാറ്റിക് റൈഫിളും പിസ്റ്റളുകളുമായെത്തിയ അഞ്ചോ ആറോ പേര്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരു പൊലിസുകാരന്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രക്ഷപ്പെട്ട തടവുകാര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചുവെന്നും സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ജയിലില്‍ സെക്യൂരിറ്റി ലോക്ക്ഡൗണ്‍ സ്ഥാപിച്ചിരുന്നുവെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

ഷിയ മുസ്ലീങ്ങള്‍ക്കു നേരെ സുന്നി മുസ്ലിം ഭരണാധികാരികള്‍ പുലര്‍ത്തുന്ന വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് 2011 മുതല്‍ ബഹ്‌റൈനില്‍ ഒറ്റപ്പെട്ട പ്രക്ഷോഭം നടന്നുവരുകയാണ്. പ്രക്ഷോഭത്തില്‍ ഇതുവരെ 30 സാധാരണക്കാരും അഞ്ചു പൊലീസുകാരും കൊല്ലപ്പെട്ടിട്ടുണ്ട്. 3000 ത്തോളം പേര്‍ അറസ്റ്റിലാകുകയും നിരവധി പേരെ സൈനിക കോടതികളില്‍ വിചാരണ ചെയ്ത് ജയിലിലടക്കുകയും ചെയ്തിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x