ഒക്ടോബര്‍ 30ന് ആരംഭിക്കുന്ന സർവീസ് പ്രകാരം ദിവസവും രാവിലെ 6.45ന് കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന വിമാനം 9.50ന് ഡല്‍ഹിയിലെത്തും. വൈകീട്ട് 4.05ന് ഡല്‍ഹിയില്‍ നിന്നും തിരിച്ച് രാത്രി 7.15ന് കൊച്ചിയിലെത്തും.
ഡല്‍ഹി വസന്ത് കുഞ്ചില്‍ ആംബിയന്‍സ് ടവറില്‍ യുഎഇ കോൺസുലേറ്റ് പ്രവർത്തനം ആരംഭിച്ചു. ഇന്ത്യയിലെ രണ്ടാമത്തെ യുഎഇ കോൺസുലേറ്റ് ആണിത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ രണ്ടായിരം കേസുകളാണ് പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒക്ടോബർ എട്ട് വരെയുള്ള കണക്കുകൾ പ്രകാരം ഈ വർഷം ഇതുവരെ ഡൽഹിയിൽ 2,711 പേർക്ക് ഡെങ്കിപ്പനിയും 6,712 പേർക്ക് ചിക്കൻ ഗുനിയയും സ്ഥിരീകരിച്ചിട്ടുണ്ട്.
വിമാനത്താവളത്തിലെ മൂന്നാമത്തെ കാർഗോ ടെർമിനലിൽ എത്തിച്ച മെഡിക്കൽ ഉപകരണത്തിൽ നിന്നാണ് ചോർച്ചയുണ്ടായതെന്നാണു റിപ്പോർട്ട്. ഇതേതുടർന്ന് ആണവോർജ ബോർഡിന്റെ അംഗങ്ങൾ സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.
ഡൽഹിയ്ക്ക് പുറമെ അതിർത്തി സംസ്ഥാനങ്ങളായ ജമ്മുകശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലും ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതേ തുടർന്ന് ഇവിടങ്ങളിൽ സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
ആഭ്യന്തരസര്വ്വീസുകളിലെ ഇക്കോണമി ക്ലാസ് നിരക്ക് 999 രൂപ മുതൽ ലഭ്യമാക്കിക്കൊണ്ട് വിസ്താര എയർലൈൻസും വിമാനയാത്ര ടിക്കറ്റ് നിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ചു.
ചിക്കൻ ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ പടരുന്നത് തടയാൻ വിമുഖത കാണിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങൾ കൈമാറാഞ്ഞതിന് ഡെൽഹി സർക്കാറിന് സുപ്രീംകോടതി 25000 രൂപ പിഴ വിധിച്ചു.
പാക് അധീന കാശ്മീരിൽ ഇന്ത്യൻ സേന ആക്രമണം നടത്തി ഭീകരരെ വധിച്ച പശ്ചാത്തലത്തിലാണ് സുരക്ഷ കർശനമാക്കിയിരിക്കുന്നത്. ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
പ്രവേശനം നടന്നത് സര്‍ക്കാര്‍ അനുമതിയോടെയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രവേശന നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തിൽ വിഷയത്തിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ബാലാജി ആക്ഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുകേഷ് കുമാറാണു ഇന്ന് രാവിലെ മരിച്ചത്.