Currency

ചിക്കൻ ഗുനിയ: ഡൽഹി സർക്കാറിന് സുപ്രീംകോടതി 25000 രൂപ പിഴ വിധിച്ചു

സ്വന്തം ലേഖകൻMonday, October 3, 2016 2:38 pm

ചിക്കൻ ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ പടരുന്നത് തടയാൻ വിമുഖത കാണിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങൾ കൈമാറാഞ്ഞതിന് ഡെൽഹി സർക്കാറിന് സുപ്രീംകോടതി 25000 രൂപ പിഴ വിധിച്ചു.

ന്യൂഡൽഹി: ചിക്കൻ ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ പടരുന്നത് തടയാൻ വിമുഖത കാണിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങൾ കൈമാറാഞ്ഞതിന് ഡെൽഹി സർക്കാറിന് സുപ്രീംകോടതി 25000 രൂപ പിഴ വിധിച്ചു. ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനിനോട് നേരത്തെ ഇത്തരത്തിൽ പകർച്ചവ്യാധികൾ പടരുന്നത് തടയുന്നതിനു തടസ്സം നിന്ന ഉദ്യോഗസ്ഥർ ആരൊക്കെയെന്ന കാര്യം അറിയിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ മന്ത്രി ഇക്കാര്യം അറിയിച്ചില്ല. ഇതേതുടർന്നാണ് പിഴ വിധിച്ചത്.

സ്വച്ഛ ഭാരത് പരിപാടി ഡല്‍ഹിയിലെ ബി.ജെ.പി ഭരിക്കുന്ന കോര്‍പറേഷനുകള്‍ അട്ടിമറിച്ച്വെന്ന ആരോഗ്യമന്ത്രിയുടെ ആരോപണത്തെ തുടർന്നായിരുന്നു സുപ്രീം കോടതി ശുചീകരണ ജോലികളില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരുടെ പേരുകള്‍ തെളിവു സഹിതം തിങ്കളാഴ്ച കൈമാറണമെന്നു ആവശ്യപ്പെട്ടത്. എന്നാൽ കൂടുതൽ സമയം ഇക്കാര്യത്തിൽ വേണമെന്നാണു മന്ത്രി കോടതിയിൽ അറിയിച്ചത്.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x