Currency

അധ്യാപകനെ പ്ലസ് ടു വിദ്യാർത്ഥികൾ കുത്തികൊലപ്പെടുത്തി

സ്വന്തം ലേഖകൻTuesday, September 27, 2016 4:29 pm

വിദ്യാർത്ഥികളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ബാലാജി ആക്ഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുകേഷ് കുമാറാണു ഇന്ന് രാവിലെ മരിച്ചത്.

ന്യൂഡൽഹി: ഡല്‍ഹിയിലെ നംഗോളോയ് ഏരിയയിലെ സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപകനെ വിദ്യാർത്ഥികൾ കുത്തികൊലപ്പെടുത്തി. വിദ്യാർത്ഥികളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ബാലാജി ആക്ഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുകേഷ് കുമാറാണു ഇന്ന് രാവിലെ മരിച്ചത്. പ്ലസ് ടു അധ്യാപകനായ മുകേഷ് ഹാജർനില കുറവായതിന്റെ പേരിൽ ഒരു വിദ്യാർത്ഥിക്കെതിരെ നടപടിയെടുത്തിരുന്നു.

നടപടിക്ക് വിധേയനായ വിദ്യാർത്ഥി കൂട്ടുകാരനൊപ്പം എത്തിയാണ് അധ്യാപകനെ കുത്തിയത്. കൃത്യം നടത്തി ഓടി രക്ഷപ്പെട്ട ഇരുവരെയും പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക് പതിനെട്ട് വയസ് പൂര്‍ത്തിയായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. അതിനിടെ കൊല്ലപ്പെട്ട അധ്യാപകന്റെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x