പാക് അധീന കാശ്മീരിൽ ഇന്ത്യൻ സേന ആക്രമണം നടത്തി ഭീകരരെ വധിച്ച പശ്ചാത്തലത്തിലാണ് സുരക്ഷ കർശനമാക്കിയിരിക്കുന്നത്. ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
ന്യൂഡൽഹി: ന്യൂഡൽഹിയിൽ സുരക്ഷ കർശനമാക്കി. പാക് അധീന കാശ്മീരിൽ ഇന്ത്യൻ സേന ആക്രമണം നടത്തി ഭീകരരെ വധിച്ച പശ്ചാത്തലത്തിലാണ് സുരക്ഷ കർശനമാക്കിയിരിക്കുന്നത്. ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. നഗരത്തിലെ പ്രധാന ഷോപ്പിംഗ് മേഖലകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഡൽഹി പോലീസ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. പെട്രോളിംഗും നടത്തുന്നുണ്ട്.
ബസ് സ്റ്റാൻഡുകൾ, വിദേശ രാജ്യങ്ങളുടെ എംബസ്സികൾ, റെയിൽവേ സ്റ്റേഷനുകൾ, മെട്രോ സ്റ്റേഷനുകൾ എയർപോർട്ട് എന്നിവിടങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജനസാന്ദ്രതയേറിയ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകൾ പ്രവർത്തനക്ഷമമാണെന്നു ഉറപ്പ് വരുത്താൻ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ നിർദേശവും നൽകിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.