Currency

Delhi

സാമ്പത്തിക നേട്ടങ്ങളുടെ കാര്യത്തിൽ രാജ്യത്ത് ഡൽഹി മുന്നിൽ

ന്യൂഡൽഹി: സാമ്പത്തികരംഗത്തെ മികവിന്റെ കാര്യത്തിൽ മുംബൈയെ പിന്നിലാക്കി ഡൽഹി. ഓക്സ്ഫോര്‍ഡ് എക്കണോമിക്സ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം ലോകത്തെ 50 ഉന്നത മെട്രോപൊളിറ്റന്‍ നഗരങ്ങളുടെ റാങ്കില്‍ ഡൽഹി മുപ്പതാം സ്ഥാനത്താണ്. സാമ്പത്തിക തലസ്ഥാനമായ മുംബൈയ്ക്ക് മുപ്പത്തിയൊന്നാം സ്ഥാനമാണുള്ളത്. 200 രാജ്യങ്ങളിലെ 100 വ്യാവസായിക മേഖലകളിലെ 3000 നഗരങ്ങളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 2030ല്‍ ആഗോള റാങ്കിങ്ങില്‍ ഡല്‍ഹി 11ാമതും മുംബൈ 14ാമതുമാകുമെന്നാണ് ഓക്സ്ഫോഡ് എക്കണോമിക്സിന്റെ പ്രവചനം. മുംബൈയെക്കാള്‍ ജിഡിപി നിരക്കും പര്‍ച്ചേസിങ് പവര്‍ പാരിറ്റിയും ഡല്‍ഹിയിലാണ് കൂടുതല്‍.

Top
x