Currency

അണ്ടര്‍ 17 ലോകകപ്പ് ലോഗോ പ്രകാശനം ഡല്‍ഹിയില്‍

സ്വന്തം ലേഖകന്‍Thursday, November 24, 2016 1:26 pm

പ്രകാശനം ദേശീയ തലസ്ഥാനത്തു നടത്തണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം പരിഗണിച്ചാണു ഫിഫ ലോക്കല്‍ ഓര്‍ഗനൈസിങ് കമ്മിറ്റി ചടങ്ങ് ഡല്‍ഹിയിലേക്കു മാറ്റിയത്.

ന്യൂഡല്‍ഹി: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗ്യമുദ്രാ പ്രകാശനം ഡല്‍ഹിയില്‍വെച്ച് നടത്തും. തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ കൊച്ചിയില്‍വെച്ച് നടത്താനിരുന്നു തീരുമാനം. പ്രകാശനം ദേശീയ തലസ്ഥാനത്തു നടത്തണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം പരിഗണിച്ചാണു ഫിഫ ലോക്കല്‍ ഓര്‍ഗനൈസിങ് കമ്മിറ്റി ചടങ്ങ് ഡല്‍ഹിയിലേക്കു മാറ്റിയത്.

ലോകകപ്പ് വേദിയാകാന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ ഭാഗ്യമുദ്രാ പ്രകാശനത്തിനുള്ള അവസരം കൊച്ചിക്ക് നല്‍കാമെന്നു ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹവിയര്‍ സെപ്പി മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചിരുന്നതാണ്. ഈ വാഗ്ദാനം കേരളം സ്വീകരിക്കുകയും ചെയ്തിരുന്നു. കൊച്ചിയെ ലോകകപ്പ് വേദിയായി പ്രഖ്യാപിച്ച ചടങ്ങിലും ഈ വാഗ്ദാനം ആവര്‍ത്തിച്ചിരുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x