Currency

പ്രവാസി ഭാരതി സമ്മേളനം ഡൽഹിയിൽ നടന്നു

സ്വന്തം ലേഖകൻTuesday, November 22, 2016 3:19 pm

പ്രവാസി ഭാരതി ദിവസിനു മുന്നോടിയായുള്ള പ്രവാസി ഭാരതി സമ്മേളനം ഡൽഹിയിൽ നടന്നു. വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് അധ്യക്ഷനായിരുന്നു.

ന്യൂഡൽഹി: പ്രവാസി ഭാരതി ദിവസിനു മുന്നോടിയായുള്ള പ്രവാസി ഭാരതി സമ്മേളനം ഡൽഹിയിൽ നടന്നു. വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് അധ്യക്ഷനായിരുന്നു. ഇന്ത്യക്ക് പുറത്തുനിന്നുള്ള പ്രവാസികളുടെ പ്രതിനിധിയായി 13 പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പുനരധിവാസം, വിദ്യഭ്യാസം, പെൻഷൻ, വോട്ടവകാശം, വിമാനയാത്ര, ആരോഗ്യം, ക്ഷേമ പദ്ധതികൾ തുടങ്ങിയ പ്രവാസി വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്തു.

ഇന്ത്യക്കു പുറത്തുള്ളവരുടെ കൈവശമുള്ള അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ മാറാൻ ബാങ്ക് ഒഫ് ബറോഡ ഉൾപ്പെടെയുള്ള ഇന്ത്യൻ ബാങ്കുകളിൽ സൗകര്യമൊരുക്കണമെന്ന് പ്രവാസി പ്രതിനിധികൾ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 13 രാജ്യങ്ങളുടെ പ്രതിനിധികളുടെ കൗൺസിൽ എല്ലാ മാസവും യോഗം ചേർന്ന് കൂടുതൽ കാര്യക്ഷമമായ നിർദ്ദേശങ്ങൾ സമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x