Currency

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്: വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്നുമരണം

സ്വന്തം ലേഖകന്‍Thursday, December 1, 2016 11:25 am

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞ് മൂലം ഡല്‍ഹി യമുന എക്‌സ്പ്രസ് വെയില്‍ 12 വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ മൂന്നുപേര്‍ മരിക്കുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. 40 സര്‍വീസുകള്‍ വൈകിയതായും 15 സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടതായും ഒരു സര്‍വീസ് റദ്ദാക്കിയതായും അധികൃതര്‍ അറിയിച്ചു. ഡല്‍ഹി വിമാനത്താവളത്തിലെ കാഴ്ചാപരിധി ഇപ്പോള്‍ 50 മീറ്ററില്‍ താഴെ മാത്രമാണ്.

delhi2

മൂടല്‍മഞ്ഞ് 60 വിമാന സര്‍വീസുകളെ ബാധിച്ചിട്ടുണ്ട്. വിസാതാര, ജെറ്റ് എയര്‍വെയ്‌സ് എന്നീ വിമാനക്കമ്പനികള്‍ മൂടല്‍മഞ്ഞ് തങ്ങളുടെ സര്‍വീസുകള്‍ വൈകുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചു. മൂടല്‍മഞ്ഞ് മൂലം 50 ട്രെയിനുകള്‍ വൈകിയോടുന്നതായി റെയില്‍വെ അറിയിച്ചു. ഇന്ത്യയിലാകമാനം കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്. 12 ഡിഗ്രി സെല്‍ഷ്യസാണ് ഇപ്പോള്‍ ഡല്‍ഹിയിലെ താപനില.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

4 thoughts on “ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്: വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്നുമരണം”

  1. This is a topic that is near to my heart…
    Thank you! Exactly where are your contact details though?

  2. Alison says:

    Excellent beat ! I would like to apprentice even as you amend your
    web site, how could i subscribe for a weblog website?
    The account helped me a applicable deal. I had been a little bit acquainted of this your broadcast provided shiny transparent concept

  3. Thanks in favor of sharing such a fastidious opinion, piece of writing is good, thats why i have read it completely

  4. Hello, Neat post. There’s a problem together with your site in internet explorer, may check this?
    IE nonetheless is the marketplace leader and a large element of folks
    will pass over your wonderful writing because of this problem.

Comments are closed.

Top
x