Currency

മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ ട്രെയിനുകളും വിമാനങ്ങളും വൈകുന്നു

സ്വന്തം ലേഖകന്‍Friday, December 2, 2016 11:16 am

ന്യൂഡല്‍ഹി: മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വിമാനസര്‍വീസുകളും ട്രെയിനുകളും വൈകുന്നു. ഡല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട 12 ട്രെയിനുകളുടെ സമയം പുന:ക്രമീകരിച്ചു. 70 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. ചണ്ഡിഗഢിലേക്കും തിരിച്ചുമുള്ള രാവിലത്തെ ട്രെയിനുകളെല്ലാം വൈകി. ഡല്‍ഹിയില്‍ നിന്ന് ചണ്ഡിഗഢിലേക്കുള്ള വിമാനങ്ങള്‍ നാല് മണിക്കൂര്‍ വരെ വൈകി. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ചക്കുറവ് കാരണമാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ പുറപ്പെടാനും ഇറങ്ങാനും വൈകുന്നത്.

ജെറ്റ് എയര്‍വേസ്, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ് തുടങ്ങിയവയുടെ സര്‍വീസുകളും വൈകുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട ട്രെയിനുകളെല്ലാം വൈകിയാണ് ചണ്ഡിഗഢിലെത്തിയത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

2 thoughts on “മൂടല്‍മഞ്ഞ്: ഡല്‍ഹിയില്‍ ട്രെയിനുകളും വിമാനങ്ങളും വൈകുന്നു”

  1. I got this site from my buddy who shared with me on the topic of this
    web site and at the moment this time I am
    visiting this website and reading very informative posts here.

  2. Your method of telling everything in this paragraph is really
    nice, every one be able to easily be aware of it, Thanks a lot.

Comments are closed.

Top
x