256 സീരീസിലെ 3826 എന്ന ടിക്കറ്റ് നമ്പറിലാണ് ഇന്ത്യക്കാരനായ സന്തോഷ് വിജയന് ഭാഗ്യം ലഭിച്ചത്. ഒരു മില്യണ്‍ യുഎസ് ഡോളര്‍ ( ഏതാണ്ട് 64600000 രൂപ) ആണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്.
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്യണയര്‍ നറുക്കെടുപ്പില്‍ ആറര കോടിയുടെ സമ്മാനം ഇന്ത്യക്കാരന്. 256 സീരീസിലെ 3826 എന്ന ടിക്കറ്റ് നമ്പറിലാണ് ഇന്ത്യക്കാരനായ സന്തോഷ് വിജയന് ഭാഗ്യം ലഭിച്ചത്. ഒരു മില്യണ്‍ യുഎസ് ഡോളര്‍ ( ഏതാണ്ട് 64600000 രൂപ) ആണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്.
സന്തോഷ് 27 വര്‍ഷമായി അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയുടെ ഓപ്പറേഷന്‍സ് മാനേജര്‍ ആണ്. നിരവധി തവണ ഭാഗ്യപരീക്ഷണം നടത്തിയിട്ടുള്ള തനിക്ക് ‘ഒടുവില്‍ ഭാഗ്യം ഇത്തവണ തേടിവന്നു’ എന്നാണ് സന്തോഷ് ഈ നേട്ടത്തില്‍ പ്രതികരിച്ചത്.
1000 ദിര്‍ഹം വില വരുന്ന ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റ് എടുക്കുകയെന്നത് സന്തോഷിന്റെ ഒരു ശീലമായിരുന്നു. വര്‍ഷത്തില്‍ രണ്ടോ മൂന്നോ ടിക്കറ്റുകളില്‍ ഇങ്ങനെ ഭാഗ്യം പരീക്ഷിക്കും. ഇതുവരെയുള്ള പ്രവാസ ജീവിതത്തിനിടെ 20,000 ദിര്‍ഹം മുതല്‍ 40000 ദിര്‍ഹം വരെ ഇത്തരത്തില്‍ ഭാഗ്യപരീക്ഷണത്തിന് ചെലവഴിച്ചിട്ടുണ്ടെന്നും ഇതിന്റെയെല്ലാം ഫലം ഇപ്പോള്‍ ലഭിച്ചുവെന്നുമാണ് സന്തോഷ് പറയുന്നത്.
ജപ്പാന്‍ സ്വദേശിയായ യസോന്‍ബു യമന്‍ഡ (47)യ്ക്കും ഇത്തവണത്തെ നറുക്കെടുപ്പില്‍ ഒരു മില്യണ്‍ യുഎസ് ഡോളര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ട്.ഇതേ നറുക്കെടുപ്പില്‍ തന്നെ ദിലീപ് ശശി എന്നൊരു ഇന്ത്യക്കാരനും വമ്പന്‍ സമ്മാനം ലഭിച്ചു. ബിഎംഡബ്യു 9 ടി റേസര്‍ മോട്ടോര്‍ ബൈക്കാണ് അദ്ദേഹത്തിന് ലഭിച്ചത്. 11 വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.