Currency

ദുബായില്‍ എട്ടു വയസുകാരിയെ ലൈംഗികാസ്വാദന ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചു; ഇന്ത്യക്കാരന് മൂന്ന് മാസം തടവ് ശിക്ഷ

സ്വന്തം ലേഖകന്‍Tuesday, October 31, 2017 1:41 pm

ഇന്ത്യന്‍ വംശജയായ കുട്ടിയുടെ വീട്ടില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ക്കായി എത്തിയപ്പോഴാണ് ഇയാള്‍ കുട്ടിയുടെ ശരീരത്തില്‍ മോശം ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചത്. ആ സമയം കുട്ടിയും വീട്ടുജോലിക്കാരിയായ യുവതിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

 

ദുബായ്: എട്ടുവയസുകാരിയുടെ ശരീരത്തില്‍ ലൈംഗികാസ്വാദന ഉദ്ദേശത്തോടെ സ്പര്‍ശിച്ച ഇന്ത്യന്‍ പൗരന് ദുബായ് കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു. ദുബായില്‍ ഇലക്ട്രീഷനായി ജോലി ചെയ്യുന്ന അമ്പത്തൊന്നുകാരനെയാണ് കോടതി ശിക്ഷിച്ചത്. ശിക്ഷയുടെ കാലാവധി കഴിഞ്ഞാല്‍ ഇയാളെ നാടുകടത്താനും കോടതി വിധിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ നാലിനായിരുന്നു സംഭവം.

ഇന്ത്യന്‍ വംശജയായ കുട്ടിയുടെ വീട്ടില്‍ ഇലക്ട്രിക്കല്‍ ജോലികള്‍ക്കായി എത്തിയപ്പോഴാണ് ഇയാള്‍ കുട്ടിയുടെ ശരീരത്തില്‍ മോശം ഉദ്ദേശ്യത്തോടെ സ്പര്‍ശിച്ചത്. ആ സമയം കുട്ടിയും വീട്ടുജോലിക്കാരിയായ യുവതിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ജോലിക്കാരി മറ്റു ജോലികളുമായി തിരക്കിലായിരുന്ന സമയത്ത് ഇയാള്‍ കുട്ടിയെ പിടിച്ചത്. എന്നാല്‍ കാര്യം മനസിലാക്കിയ കുട്ടി കുളിമുറിയില്‍ കയറി അകത്തുനിന്നു പൂട്ടി ഇരിക്കുകയായിരുന്നു. ഇയാള്‍ പണിതീര്‍ത്തു പോയി കഴിഞ്ഞാണു പുറത്തിറങ്ങിയത്.

പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ പ്രതിയെ തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x