കെട്ടിടനിര്‍മാണ മേഖലയില്‍ അനുമതികള്‍ നല്‍കുന്നതില്‍ ദുബായ് ലോകത്ത് രണ്ടാം സ്ഥാനത്ത്. അതേസമയം മേഖലയില്‍ സുഗമമായ ബിസിനസ് ചെയ്യാന്‍ ഏറ്റവും മികച്ച സ്ഥലവും യുഎഇ ആണ്. ലോകബാങ്കിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ദുബായ്: കെട്ടിടനിര്‍മാണ മേഖലയില്‍ അനുമതികള്‍ നല്‍കുന്നതില്‍ ദുബായ് ലോകത്ത് രണ്ടാം സ്ഥാനത്ത്. അതേസമയം മേഖലയില്‍ സുഗമമായ ബിസിനസ് ചെയ്യാന്‍ ഏറ്റവും മികച്ച സ്ഥലവും യുഎഇ ആണ്. ലോകബാങ്കിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യാന്തര രംഗത്ത് യുഎഇ പ്രദര്‍ശിപ്പിക്കുന്ന മല്‍സരക്ഷമതയാണ് നേട്ടത്തിനു പിന്നിലെന്നു ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.
മാസങ്ങളോളം നടത്തിയ പ്രവര്‍ത്തനങ്ങളും പ്രതിബദ്ധതയുമാണ് ലോകബാങ്കിന്റെ റിപ്പോര്‍ട്ടില്‍ മികച്ച റാങ്കില്‍ എത്താന്‍ സഹായിച്ചത്. യൂണിഫൈഡ് ഇ വിന്‍ഡോസ് ലൈസന്‍സിങ് സംവിധാനം വഴിയാണ് കെട്ടിടനിര്‍മാണ രംഗത്തു നടപടിക്രമങ്ങള്‍ ലഘൂകരിച്ചതെന്നും അധികൃതര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.