Currency

ദുബായ് ഗ്ലോബല്‍ വില്ലേജിന് തുടക്കം

സ്വന്തം ലേഖകന്‍Thursday, November 2, 2017 12:00 pm

158 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മേളയില്‍ ഇന്ത്യയുള്‍പ്പെടെ എഴുപത്തഞ്ചിലേറെ രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടാവും. ഇന്ത്യന്‍ പവിലിയന്‍ കേരളം മുതല്‍ കശ്മീര്‍വരെയുള്ള കാഴ്ചകള്‍ സംഗമിക്കുന്നതാണ്.

ദുബായ്: ലോകരാജ്യങ്ങള്‍ സംഗമിക്കുന്ന ഗ്ലോബല്‍ വില്ലേജ് 22-ാമത് സീസണ് തുടക്കം. 158 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന മേളയില്‍ ഇന്ത്യയുള്‍പ്പെടെ എഴുപത്തഞ്ചിലേറെ രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടാവും. ഇന്ത്യന്‍ പവിലിയന്‍ കേരളം മുതല്‍ കശ്മീര്‍വരെയുള്ള കാഴ്ചകള്‍ സംഗമിക്കുന്നതാണ്. മേളയില്‍ ബോസ്‌നിയയാണ് ഇത്തവണത്തെ പുതുമുഖം. ബോളിവുഡ് സംഗീതമേളവുമായി ശ്രേയ ഘോഷാല്‍, മികാസിങ് തുടങ്ങിയവര്‍ എത്തം.

ശനിമുതല്‍ ബുധന്‍ വരെ വൈകിട്ടു നാലുമുതല്‍ രാത്രി 12 വരെയാണു സന്ദര്‍ശകര്‍ക്ക് പ്രവേശനം. വ്യാഴാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും നാലുമുതല്‍ രാത്രി ഒന്നു വരെ. അതേസമയം തിങ്കളാഴ്ചകളില്‍ വനിതകള്‍ക്കും കുടുംബമായി വരുന്നുവര്‍ക്കും മാത്രമാണ് പ്രവേശനം. 15 ദിര്‍ഹമാണ് പ്രവേശന നിരക്ക്. കുട്ടികള്‍ക്കും 65 കഴിഞ്ഞവര്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. പ്രത്യേക പരിചരണം ആവശ്യമുള്ള വിഭാഗങ്ങള്‍ക്കും ഒപ്പമുള്ളയാള്‍ക്കും പ്രവേശനം സൗജന്യമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x