ദുബായി കമ്പനിയില്‍ നിന്നു ജയപ്രസാദ് 3.25 കോടി രൂപ അപഹരിച്ചെന്നാണു കമ്പനി മാനേജരുടെ പരാതി. ജര്‍മന്‍ കമ്പനിയായ ഇസഡ് എഫ് മിഡി ലിസ്റ്റില്‍ പത്ത് വര്‍ഷത്തോളം അക്കൗണ്ടന്റായിരുന്നു ജയപ്രസാദ്.
ദുബായ്: ദുബായില്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ മലയാളി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ ജയപ്രസാദിനെ (36) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കമ്പനി മാനേജരുടെ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി ജാമ്യം നല്കി വിട്ടയയ്ക്കുകയും ചെയ്തു.
ദുബായി കമ്പനിയില്‍ നിന്നു ജയപ്രസാദ് 3.25 കോടി രൂപ അപഹരിച്ചെന്നാണു കമ്പനി മാനേജരുടെ പരാതി. ജര്‍മന്‍ കമ്പനിയായ ഇസഡ് എഫ് മിഡി ലിസ്റ്റില്‍ പത്ത് വര്‍ഷത്തോളം അക്കൗണ്ടന്റായിരുന്നു ജയപ്രസാദ്. 2015 ജനുവരി മുതല്‍ 2016 ഒക്ടോബര്‍ വരെ കണക്കില്‍ കൃത്രിമം കാണിച്ച് മൂന്നേകാല്‍ കോടി അപഹരിച്ചതായാണ് പരാതിയെന്ന് പൊലീസ് പറഞ്ഞു.
വിവാഹശേഷം ദുബായില്‍ സ്വന്തമായി വസ്ത്രവ്യാപാര സ്ഥാപനം തുടങ്ങുകയും ആഡംബര ജീവിതവും നയിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ ആഢംബര കാറും വാങ്ങിയതോടെ കമ്പനി അധികൃതര്‍ക്ക് സംശയം തോന്നി. ഈ സാഹചര്യത്തില്‍ കമ്പനിയുടെ കണക്കുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിവരുന്നതിനിടെ വസ്ത്രവ്യാപാര സ്ഥാപനവും ജോലിയും ഉപേക്ഷിച്ച് ജയപ്രസാദ് നാട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
എറണാകുളം റേഞ്ച് ഐജിക്ക് കമ്പനി മാനേജരായ സന്തോഷ് കുറുപ്പ് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ജയപ്രസാദിനെതിരെ ജൂലൈ 10ന് പൊലീസ് കേസെടുത്തു. മുന്‍കൂര്‍ ജാമ്യത്തിനായി ജയപ്രസാദ് ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ കോടതി നല്കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് സിഐ ഓഫീസില്‍ എത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.