ദുബായ്-അല്‍ഐന്‍ റോഡിലെ ഉമ്മ്നഹ്ദ് 3ല്‍ സ്വദേശികള്‍ക്കുവേണ്ടി പുതിയ താമസമേഖല ഒരുങ്ങുന്നു. സ്വദേശികളുടെ വീടുനിര്‍മാണത്തിനായി ദുബായ് നഗരസഭ ഇതിനുള്ള നടപടികള്‍ നിര്‍വഹിച്ചു.
വ്യായാമ കായിക രംഗങ്ങളില്‍ ശ്രദ്ധ പതിപ്പിച്ച് ആരോഗ്യം ഉറപ്പാക്കാനാണ് ദുബായ് കിരീടാവകാശിയും ദുബായ് സ്പോര്‍ട്സ് കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പദ്ധതി. ദുബായ് ഫിറ്റ്നസ് ചലഞ്ച്:30ഃ30.
സിഗരറ്റിന്റെയും മറ്റും വില ഇരട്ടിയായി. കോളകള്‍ പോലുള്ള കാര്‍ബണേറ്റഡ് പാനീയങ്ങള്‍ക്ക് 50 ശതമാനവും സിഗററ്റിനും എനര്ജിഡ്രിങ്കുകള്ക്കും 100 ശതമാനവുമാണ് നികുതി. ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ ഉല്പന്നങ്ങളുടെ ഉപയോഗത്തില്‍ കുറവു വരുത്തുകയാണ് എക്സൈസ് നികുതി നടപ്പില്‍ വരുത്തുന്നതിലൂടെ യു.എ.ഇ ലക്ഷ്യമിടുന്നത്.
ആന്‍ഡ്രോയിഡിലും ഐഒഎസിലും ഈ ആപ്പ് ലഭിക്കും. ഇന്റര്‍നെറ്റില്‍ നിന്ന് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം. മെട്രോ, ട്രാം സ്റ്റേഷനുകളിലും ബസുകള്‍ ടാക്സികള്‍ യാത്രാബോട്ടുകള്‍ എന്നിവിടങ്ങളിലുമൊക്കെ പതിപ്പിച്ചിരിക്കുന്ന ക്യൂആര്‍ കോഡുകള്‍ സ്കാന്‍ ചെയ്തും ഉപയോഗിക്കാം.
മാനസികാരോഗ്യം, ഭാഷ എന്നിവ ഡ്രൈവിങ് ടെസ്റ്റിന് അനിവാര്യ ഘടകമാണെന്ന ദുബായ് ആര്‍ടിഎയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഇതിന് വേണ്ടി തയാറാക്കിയ മാന്വലുകള്‍ ഡ്രൈവിംഗ് പരിശീലന സ്ഥാപനങ്ങള്‍ക്ക് നല്‍കും.
യുഎഇയില്‍ ഗാര്‍ഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിലാകുമെങ്കിലും സ്വദേശികളല്ലാത്തവര്‍ ഇന്ത്യന്‍ വീട്ടുജോലിക്കാരെ നിയമിക്കുമ്പോള്‍ ഇന്ത്യ മുന്നോട്ടുവച്ചിരിക്കുന്ന നിലവിലുള്ള വ്യവസ്ഥകള്‍ തന്നെ തുടരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.
അബുദാബി, ഷാര്‍ജ എന്നിവിടങ്ങളിലേയ്ക്കും ഇപ്പോള്‍ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും 10000 രൂപ മുതലുള്ള മടക്കയാത്രാ ടിക്കറ്റുകളും ലഭ്യമാണ്. നവംബറിലും ഡിസംബറിലും ഇത് 15000 ഓളമായി ഉയരും.
മൂന്ന് പതിറ്റാണ്ടിലേറെ യുഎഇയില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന 58കാരനായ മുസ്തഫ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയപ്പോഴാണ് ഭാഗ്യമെത്തിയത്. വിമാനം കയറുന്നതിന് മുന്‍പ് എടുത്ത ടിക്കറ്റ് ഭാഗ്യം കൊണ്ടുവരികയായിരുന്നു.
ഈ വര്‍ഷം ഓഗസ്റ്റില്‍ 8,233,311 യാത്രക്കാര്‍ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ മാസം, 7,727,105 യാത്രക്കാരാണ് ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തത്. മുന്‍ വര്‍ഷത്തേക്കാള്‍ 6.6 ശതമാനത്തിന്റെ വര്‍ധനവ്.
ഡ്രൈവറോ പൈലറ്റോ ഇല്ലാതെ സഞ്ചരിക്കുന്ന ലോകത്തെ ആദ്യ സ്വയം നിയന്ത്രിത പറക്കും ടാക്സി ദുബായില്‍ ചിറകു വിടര്‍ത്തി പറന്നു. ജുമൈറ പാര്‍ക്ക് പരിസരത്താണ് ആദ്യ ഡ്രൈവറില്ലാ പറക്കും ടാക്സി ചരിത്രത്തിലേക്ക് പറന്നുയര്‍ന്നത്. രണ്ട് യാത്രക്കാര്‍ക്ക് ഇതില്‍ സൗകര്യപ്രദമായി യാത്ര ചെയ്യാം.