
ദുബായ്: അറബിയിലും ഇംഗ്ലീഷിലുമുള്ള 150 പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തി ദുബായ് റോഡ് ഗതാഗത അതോറിറ്റി പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ദൈനം ദിന ജീവിതത്തില്‍ വായന പ്രോല്‍സാഹിപ്പിക്കാനുള്ള ദേശീയ പദ്ധതിയുടെ ഭാഗമായാണ് പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നവരും ഉപഭോകൃത ആഹ്ലാദ കേന്ദ്രങ്ങളില്‍ വിവിധ സേവനങ്ങള്‍ക്കായി എത്തുന്നവര്‍ക്കും ഉപകാരപ്പെടുന്ന വിധത്തിലാണ് ആപ്പിന്റെ നിര്‍മാണം.
ആന്‍ഡ്രോയിഡിലും ഐഒഎസിലും ഈ ആപ്പ് ലഭിക്കും. ഇന്റര്‍നെറ്റില്‍ നിന്ന് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം. മെട്രോ, ട്രാം സ്‌റ്റേഷനുകളിലും ബസുകള്‍ ടാക്‌സികള്‍ യാത്രാബോട്ടുകള്‍ എന്നിവിടങ്ങളിലുമൊക്കെ പതിപ്പിച്ചിരിക്കുന്ന ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്തും ഉപയോഗിക്കാം. തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങള്‍ നിശ്ചിത കാലത്തേക്ക് ലഭിക്കുന്ന രീതിയിലാണ് ആപ്പ് തയാറാക്കിയിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.