ദുബായ്-അല്‍ഐന്‍ റോഡിലെ ഉമ്മ്‌നഹ്ദ് 3ല്‍ സ്വദേശികള്‍ക്കുവേണ്ടി പുതിയ താമസമേഖല ഒരുങ്ങുന്നു. സ്വദേശികളുടെ വീടുനിര്‍മാണത്തിനായി ദുബായ് നഗരസഭ ഇതിനുള്ള നടപടികള്‍ നിര്‍വഹിച്ചു.
ദുബായ്: ദുബായ്-അല്‍ഐന്‍ റോഡിലെ ഉമ്മ്‌നഹ്ദ് 3ല്‍ സ്വദേശികള്‍ക്കുവേണ്ടി പുതിയ താമസമേഖല ഒരുങ്ങുന്നു. സ്വദേശികളുടെ വീടുനിര്‍മാണത്തിനായി ദുബായ് നഗരസഭ ഇതിനുള്ള നടപടികള്‍ നിര്‍വഹിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ നിര്‍ദേശാനുസരണമാണ് നഗരസഭയുടെ നടപടി.
76.26 ലക്ഷം ചതുരശ്രമീറ്റര്‍ സ്ഥലമാണ് ഇതിനായി തയ്യാറാക്കിയതെന്ന് നഗരസഭാ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത വ്യക്തമാക്കി. പൗരന്‍മാരുടെ ജീവിതക്ഷേമവും സാമ്പത്തിക ഭദ്രതയും ഉയര്‍ത്തുകയും അതുവഴി രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനത്തില്‍ അവരുടെ മികച്ച സംഭാവന ഉറപ്പാക്കുകയും ചെയ്യുക ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി തയാറാക്കിയിരിക്കുന്നത്.
ലോക പാര്‍പ്പിടദിനം ആഘോഷിക്കുന്ന വേളയിലാണ് പ്രഖ്യാപനം. സുസ്ഥിര നഗരം, ആരോഗ്യകരമായ പരിസ്ഥിതി എന്നിവ മുന്നില്‍ കണ്ടും വ്യായാമത്തിനും കായിക പ്രവര്‍ത്തനങ്ങള്‍ക്കുമായി ബൈസിക്കിള്‍, കാല്‍നട പാതകള്‍ ഒരുക്കിയുമാണ് പുതിയ താമസമേഖലകള്‍ തയ്യാറാക്കിയതെന്ന് ലൂത്ത പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.