ഡ്രൈവറോ പൈലറ്റോ ഇല്ലാതെ സഞ്ചരിക്കുന്ന ലോകത്തെ ആദ്യ സ്വയം നിയന്ത്രിത പറക്കും ടാക്‌സി ദുബായില്‍ ചിറകു വിടര്‍ത്തി പറന്നു. ജുമൈറ പാര്‍ക്ക് പരിസരത്താണ് ആദ്യ ഡ്രൈവറില്ലാ പറക്കും ടാക്‌സി ചരിത്രത്തിലേക്ക് പറന്നുയര്‍ന്നത്. രണ്ട് യാത്രക്കാര്‍ക്ക് ഇതില്‍ സൗകര്യപ്രദമായി യാത്ര ചെയ്യാം.
ദുബായ്: ഡ്രൈവറോ പൈലറ്റോ ഇല്ലാതെ സഞ്ചരിക്കുന്ന ലോകത്തെ ആദ്യ സ്വയം നിയന്ത്രിത പറക്കും ടാക്‌സി ദുബായില്‍ ചിറകു വിടര്‍ത്തി പറന്നു. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ആല്‍ മക്തൂമിന്റെ സാന്നിധ്യത്തില്‍ ജുമൈറ പാര്‍ക്ക് പരിസരത്താണ് ആദ്യ ഡ്രൈവറില്ലാ പറക്കും ടാക്‌സി ചരിത്രത്തിലേക്ക് പറന്നുയര്‍ന്നത്. രണ്ട് യാത്രക്കാര്‍ക്ക് ഇതില്‍ സൗകര്യപ്രദമായി യാത്ര ചെയ്യാം.
ദുബായ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് വേണ്ടി ജര്‍മന്‍ കമ്പനിയായ വൊലോകോപ്ടറാണ് ഈ പൈലറ്റില്ലാ ടാക്‌സി വികസിപ്പിച്ചെടുത്തത്. ഡ്രൈവറില്ലാതെ ഓടുന്ന ലോകത്തെ ഏറ്റവും വലിയ മെട്രോ ശൃംഖല തീര്‍ത്ത ദുബായിയുടെ മറ്റൊരു നേട്ടമാണ് മനുഷ്യസഹായമില്ലാതെ പറക്കുന്ന ടാക്‌സികളെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു. പറക്കും ടാക്‌സിയുടെ സുരക്ഷയും നിലവാരവും ഉറപ്പുവരുത്താന്‍ കഴിഞ്ഞതായി ആര്‍ടിഎ ചെയര്‍മാന്‍ മതാര്‍ അല്‍ തായറും പറഞ്ഞു.
പൂര്‍ണമായും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സൗഹൃദ വാഹനമാണ് പറക്കും ടാക്‌സികള്‍ എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. രണ്ട് മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാവുന്ന ഒമ്പത് ബാറ്ററികളിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.