Currency

ആരോഗ്യം സംരക്ഷിക്കാന്‍ 30 ദിവസത്തെ ഫിറ്റ്‌നസ് ചലഞ്ചുമായി ദുബായ് കിരീടാവകാശി

സ്വന്തം ലേഖകന്‍Tuesday, October 3, 2017 7:36 am

വ്യായാമ കായിക രംഗങ്ങളില്‍ ശ്രദ്ധ പതിപ്പിച്ച് ആരോഗ്യം ഉറപ്പാക്കാനാണ് ദുബായ് കിരീടാവകാശിയും ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പദ്ധതി. ദുബായ് ഫിറ്റ്‌നസ് ചലഞ്ച്:30ഃ30.

 

ദുബായ്: പൊതുജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താന്‍ ദുബായ് കിരീടാവകാശിയുടെ പുതിയ പദ്ധതി വരുന്നു. വ്യായാമ കായിക രംഗങ്ങളില്‍ ശ്രദ്ധ പതിപ്പിച്ച് ആരോഗ്യം ഉറപ്പാക്കാനാണ് ദുബായ് കിരീടാവകാശിയും ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പദ്ധതി. ദുബായ് ഫിറ്റ്‌നസ് ചലഞ്ച്:30ഃ30.

ഈ മാസം 20 മുതല്‍ നവംബര്‍ 18 വരെ ഒരു മാസമെങ്കിലും അര മണിക്കൂര്‍ വീതം വ്യായാമം ചെയ്യാനാണ് പദ്ധതി മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശം. ദുബായ് ഫിറ്റ്‌നസ് ചലഞ്ച്:30ഃ30 പദ്ധതിക്ക് തുടക്കം കുറിച്ചതായും ദുബായിയെ ലോകത്തെ ഏറ്റവും ആരോഗ്യമുള്ള നഗരമാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നതെന്നും ഷെയ്ഖ് ഹംദാന്‍ ട്വീറ്റ് ചെയ്തു.

ആളുകള്‍ വ്യായാമത്തില്‍ ശ്രദ്ധ പതിപ്പിക്കണമെന്നും അതുവഴി മികച്ച ഉത്പാദനക്ഷമതയുള്ള സമൂഹമായി നമ്മള്‍ മാറണമെന്നും ട്വീറ്റില്‍ പറയുന്നു. പദ്ധതിയുടെ ഭാഗമായി ഈ മാസം 20നും 21നും ദുബായ് സഫാ പാര്‍ക്കില്‍ വാരാന്ത്യ ഫിറ്റ്‌നസ് കാര്‍ണിവല്‍ നടത്തും. കായിക താരങ്ങള്‍, പ്രചോദന രംഗത്തെ വിദഗ്ധര്‍, ആരോഗ്യ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പരിപാടികള്‍ അവതരിപ്പിക്കും.

www.dubaifitnesschallenge.com എന്ന സൈറ്റിലൂടെ 30 ദിവസത്തെ അര മണിക്കൂര്‍ വീതമുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ റജിസ്റ്റര്‍ ചെയ്യുക. ചലഞ്ച് ആരംഭിച്ചാല്‍ ദുബായ് ഫിറ്റ്‌നസ് ചലഞ്ച് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് അവരവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും മറ്റു വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x