Currency

വാട്‌സാപ്പ് തട്ടിപ്പ്; മുന്നറിയിപ്പുമായി ടിആര്‍എ

സ്വന്തം ലേഖകന്‍Tuesday, April 9, 2019 2:41 pm

ദുബായ്: സിനിമ അഭിനേതാക്കളുടെയും പ്രശസ്ത വ്യക്തികളുടെയും പേരില്‍ വാട്‌സാപ്പ് വഴിയുള്ള തട്ടിപ്പിനെക്കുറിച്ചു മുന്നറിയിപ്പുമായി ദുബായ് ടെലികമ്യൂണിക്കേഷന്‍ റഗുലേറ്ററി അതോറിറ്റി (ടിആര്‍എ). ഇത്തരം വ്യക്തികളുടെ പേരിലുള്ള വാട്‌സ് ആപ്പ് നമ്പരുകളില്‍ നിന്നു സന്ദേശം അയയ്ക്കുകയും ഗ്രൂപ്പില്‍ ചേര്‍ക്കുകയും ചെയ്യുന്നതാണ് തട്ടിപ്പിന്റെ ആദ്യ ഘട്ടം.

പിന്നീട് ആക്ടിവേഷന്‍ കോഡ് നല്‍കുകയും അതുവഴി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു തട്ടിപ്പു നടത്തുകയും ചെയ്യുന്നു. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ പ്രതികരിക്കരുതെന്നും അധികൃതരെ വിവരം അറിയിക്കണമെന്നും ടിആര്‍എ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x