
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയുടെ ഒരുഭാഗം 17 മുതല്‍ 45 ദിവസം അടക്കും. മെയ് 30 വരെ 45 ദിവസമാണ് വിമാനത്താവളത്തിന്റെ തെക്ക് ഭാഗത്തെ റണ്‍വേ പുനര്‍നിര്‍മാണത്തിനായി അടക്കുന്നത്. ഈ ദിവസങ്ങളില്‍ ദുബായ്- കേരള സെക്ടററിലുള്ള വിമാനങ്ങള്‍ ഉള്‍പ്പെടെ പല വിമാനസര്‍വീസുകളും ജബല്‍ അലിയിലെ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം വഴിയാകും പോയ് വരിക.
എയര്‍ഇന്ത്യയുടെയും, എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ചില വിമാനങ്ങള്‍ ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം വഴിയാക്കും. ഫ്‌ലൈ ദുബായ്, സ്‌പൈസ് ജെറ്റ്, ഇന്‍ഡിഗോ, ഗള്‍ഫ് എയര്‍ വിമാനങ്ങള്‍ മക്തൂം വിമാനത്താവളത്തിലേക്ക് മാറുന്നവയില്‍ ഉള്‍പ്പെടും. യാത്ര പുറപ്പെടും മുമ്പ് വിമാനം ഏത് വിമാനത്താവളത്തില്‍ നിന്നാണെന്ന് യാത്രക്കാര്‍ പരിശോധിച്ച് ഉറപ്പുവരുത്തണം.
ദിവസം ശരാശരി 142 യാത്രാവിമാനങ്ങള്‍ ദുബായ് വേള്‍ഡ് സെന്‍ട്രല്‍ അഥവാ ഡി.ഡബ്യൂ.സി എന്ന അയാട്ട കോഡില്‍ അറിയപ്പെടുന്ന മക്തൂം വിമാനത്തവളത്തിലേക്ക് മാറും. ഇവിടെ നിന്ന് ഡി.എക്‌സ്.ബി എയര്‍പോര്‍ട്ടിലേക്കും ദുബായ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും സൗജന്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.